റിട്ട: കർണ്ണാടക ഹൈക്കോടതി ജഡ്ജി മൊഗ്രാൽ പുത്തൂർ സ്വദേശി ജസ്റ്റിസ്. എ.എം ഫാറൂഖ് അന്തരിച്ചു


മൊഗ്രാൽ പുത്തൂർ, നവംബര്‍ 21.2018 റിട്ട: കർണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. എ.എം ഫാറൂഖ് (76) അന്തരിച്ചു. മൊഗ്രാൽ പുത്തൂർ കുന്നിൽ സ്വദേശിയായ റിട്ട: ജസ്റ്റിസ് ഫാറൂഖ് അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

കാസർഗോഡ്  ഗവൺമെന്റ് ഹൈസ്ക്കൂളിൽ നിന്നും സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി  മംഗളൂരുവിൽ നിന്നും ബിരുദം നേടി. തുടർന്ന് ബംഗളൂറുവിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. 1968ൽ ബംഗളുരുവിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 

1975 മുതൽ ഗവണ്മെന്റ് പ്ലീഡറായും  പ്രാസിക്യൂട്ടറായും പ്രവർത്തിച്ചു. 1994 ൽ ബാംഗളൂർ ഹൈക്കോടതിയിൽ സംസ്ഥാന പ്രോസിക്യൂട്ടറായ ഫാറൂഖ് 1995 ൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. കർണ്ണാടക ജുഡീഷ്യൽ അക്കാദമിയുടെ പ്രസിഡന്റായും ജ: ഫാറൂഖ് പ്രവർത്തിച്ചിട്ടുണ്ട്. 

മൊഗ്രാൽ പുത്തൂർ സ്വദേശിയായ ഇദ്ദേഹം 1975 ൽ സ്റ്റേറ്റ് പ്രോസിക്യുട്ടറായി ചുമതലയേറ്റതിന് ശേഷം കുടുംബസമേതം ബാംഗ്ലൂരിൽ താമസിച്ചു വരികയായിരുന്നു.

Rtd. Karnataka High court judge A.M Farooq passes away, mogral puthur, kasaragod, kerala, news, alfalah ad, Obituary.