റിച്ചു മോന് സ്വീകരണം നൽകി


കുമ്പള: നവംബര്‍ 16.2018. കഴിഞ്ഞ സെപ്റ്റംബർ 23 ന് കാസർഗോഡ്  നിന്നും തിരുവനന്തപുരം വരെ സൈക്കിളിൽ യാത്ര ചെയ്ത് കാസർഗോഡിന്റെയും മലബാറിന്റെയും പിന്നോക്കവസ്ഥയെ കുറിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും സേവ് നാച്വർ എന്ന മുദ്രാവാക്യവും ഉയർത്തി പിടിച്ചു പുറപ്പെട്ട യാത്ര വൻ ജന ശ്രദ്ധ ആകർഷിച്ചിരുന്നു. രണ്ട് മാസത്തോളമായിരുന്ന യാത്ര അവസാനിച്ച് ബദ്രിയാനഗറിന്റെ അഭിമാനമായ റിച്ചു മോൻ നാട്ടിലെത്തിയപ്പോൾ നാട്ടുകാരും ബി എഫ് സിയും ചേർന്ന് സ്വീകരണം നൽകി.

ബി എഫ് സി വൈസ് പ്രസിഡണ്ട് മിസ്ബാഹ്, ട്രഷറർ അഷ്റഫ് എസ് എഫ് , ജോയിന്റ് സെക്രട്ടറി നാസിർ , ക്യാപ്റ്റൻ ഷിഹാബ്, മൊയ്തീൻ മോനു , അംഗങ്ങളായ റഹീം നീരേളി, ഖാദർ, ത്വായിഫ്, അബ്ദു, മൊയ്തു, ഹക്കീം, ആഷിഖ്, സൂപി, സഹ്നാഫ്, മുത്തലിബ്, ശംസു ബദർ എന്നിവർ സംബന്ധിച്ചു.

kumbla, kasaragod, kerala, news, Richu Mon felicitated.