'ഗൾഫിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുക": പ്രവാസി ലീഗ്


കുമ്പള: നവംബര്‍ 14.2018. ഗൾഫിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കുമ്പള ലീഗ് ഓഫീസിൽ ചേർന്ന യോഗം മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ അഷ് റഫ് കാർള ഉദ്ഘാടനം ചെയ്തു. എം.പി.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. 

ഹനീഫ് കൽമാട്ട, ഷാഫി ഹാജി പൈവളിഗെ, അബ്ദുൽ റഹ് മാൻ ബന്തിയോട്, സി.എച്ച് ഖാദർ എന്നിവർ സംസാരിച്ചു. അബ്ദുല്ല മദാരി സ്വാഗതവും അബ്ബാസ് കുമ്പള നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി അബ്ദുൽ റഹ് മാൻ ഉദയ (പ്രസിഡന്റ്), ഷാഫി ഹാജി പൈവളിഗെ, അബ്ദുല്ല അല്ലിക്ക (വൈസ് പ്രസിഡന്റ്), അബ്ദുൽ റഹ് മാൻ ബന്തിയോട് (ജനറൽ സെക്രട്ടറി), അബ്ദുൽ റഹ് മാൻ മല്ലങ്കൈ, അബ്ബാസ് സൂപ്പി (സെക്രട്ടറി), അബ്ദുല്ല മാഥേരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Kumbla, Kasaragod, Kerala, news, Rehabilitate expats who return from gulf in loss jobs.