ജെഡി (എസ്) നേതാവ് ആര്‍. ടി രാജഗോപാല്‍ കൊല്ലപ്പെട്ടു


രാംനഗർ: നവംബര്‍ 13.2018. പാർട്ടിയുടെ എസ്.സി / എസ്.ടി വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ജെഡി (എസ്) നേതാവിനെ 4 അക്രമികൾ ചേർന്ന് കൊലപ്പെടുത്തി. തിങ്കളാഴ്ച, കനകപുര ടൗണിലാണ് നടുക്കിയ കൊലപാതകം. ആർ. ടി. രാജഗോപാൽ ആണ് കൊല്ലപ്പെട്ടത്. കനകപുരയിലെ രാമനഗര റോഡിലുള്ള ജാനാനി ഹോസ്പിറ്റലിന് സമീപത്തു നിന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആയുധധാരികളായ നാലുപേർ ചേർന്ന് രാജഗോപാലിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലുമാണ് രാജഗോപാലിന് കുത്തേറ്റത്. രക്തം വാർന്നതിനെ തുടർന്നാണ് മരണപ്പെട്ടത്. റാംപുര സ്വദേശിയായ രാജഗോപാൽ കനകപുരയിൽ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് രാജ്ഗോപാൽ ഏതാനും ആളുകളായി കലഹിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സംഭവത്തിനു ശേഷം രാജഗോപാൽ ചായ കുടിക്കാനായി പോവുകയായിരുന്നു. മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു. ആക്രമിച്ച ഉടനെ നാലുപേരും രക്ഷപ്പെടുകയായിരുന്നു. കനകപുര ടൗൺ പോലീസ് സംഘം ഉടൻ സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം കനകപുരയിലെ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

news, Obituary, ദേശീയം, transit-ad, Ramanagara: Miscreants hack JD(S) leader R T Rajgopal to death.