മംഗളൂരുവിൽ വാടകവീട്ടിൽ റെയ്ഡ്; പെൺവാണിഭ സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ


മംഗളൂരു: നവംബര്‍ 19.2018. മംഗളൂറുവിൽ വാടകവീട്ടിൽ റെയ്ഡിനിടെ പെൺവാണിഭ സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ. മറ്റടകണിയിലെ ഒരു വാടക വീട്ടിൽ പെൺവാണിഭം നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം ബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്. കുൺഠികാൺ ദേരെബൈലിലെ മേഘരാജ് (26) ആണ് അറസ്റ്റിലായത്.

വീട്ടിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ, ലാപ്ടോപ്, 6000 രൂപ, രണ്ട് ബൈക്കുകൾ, ഓട്ടോ റിക്ഷ എന്നിവ അന്വേഷണ സംഘം പിടികൂടി. ബാർക്കെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിറ്റി ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശാന്താരാമ, പി.എസ്‌.ഐ കബ്ബൽരാജ്, ബാർക്കെ പോലീസ് പി.എസ്‌.ഐ ശോഭ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

mangalore, news, ദേശീയം, Raid; Immoral racket busted in Mangalore.