ക്വിസാലിയ 2018; ജില്ലാതല സ്കൂൾ ക്വിസ് മത്സരം ഡിസം. 1 ന്


പരവനടുക്കം, നവംബർ 16.2018 ● ക്വിസാലിയ 2018 ജില്ലാതല സ്കൂൾ ക്വിസ് മത്സരം ഡിസം. 1 ന് നടക്കും. ആലിയ സീനിയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് ( പ്രശ്നോത്തരി) മത്സരം നടത്തുന്നു . ഡിസമ്പർ 1 ശനിയാഴ്ച രാവിലെ 9.30 ന് മത്സരങ്ങൾ ആരംഭിക്കും . ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്വാഷ് പ്രൈസും ട്രോഫികളും നൽകുന്ന മത്സരത്തിന് ജില്ലയിലെ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രണ്ടു പേരടങ്ങുന്ന ടീമുകൾ നവമ്പർ 26 ന് മുമ്പ് രജിസ്റ്റർ ചെയ്യണം . ഒരു സ്കൂളിനെ പ്രതിനിധീകരിച്ച് എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം . അന്തർ സ്ക്കൂൾ ടീമുകൾ (cross school teams) അനുവദനീയമല്ല. 9567916366 എന്ന നമ്പറിൽ ജിനേഷിനെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

quizalia-kasaragod