ഖത്തർ കെ.എം.സി.സി സംസ്ഥാന ജില്ലാ നേതാക്കന്മാർക്ക് സ്വീകരണം നൽകി


ഖത്തർ : നവംബര്‍ 07.2018. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി  അംഗമായി തെരഞ്ഞെടുത്ത ബിഎം ബാവാ ഹാജിക്കും ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത ഹാരിസ് എരിയാലിനും പഞ്ചായത്ത് കെഎംസിസി എംപി ഹാളിൽ വെച്ച് സ്വീകരണം നൽകി. 

പഞ്ചായത്ത് കെഎംസിസിയുടെ  ഉപഹാരം  ഖത്തർ കെഎംസിസി  സംസ്ഥാന പ്രസിഡന്റ് സാം ബഷീർ, ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര എന്നിവർ  വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മജൽ, ജനറൽ സെക്രെട്ടറി അബ്ദുൾറഹ്മാൻ എരിയാൽ, ജില്ലാ കെഎംസിസി സെക്രെട്ടറി സാദിഖ് പാക്യാര, മണ്ഡലം  പ്രെസിഡെന്റ് ബഷീർ ചെർക്കള, ഡിസ് അബ്ദുല്ല , ജാഫർ കല്ലങ്കാടി , മാഹിൻ ബ്ലാർക്കോഡ്, കെ ബി റഫീഖ്, സഫ്‌വാൻ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.

Dubai, gulf, ദുബായ്, ഗൾഫ്, Qatar KMCC leaders felicitated.