നവകേരളത്തിന് ഐക്യദാര്‍ഢ്യവുമായി നൃത്തസംഗീത ശില്‍പം


കുമ്പള : നവംബര്‍ 01.2018. പ്രളയ ഭീകരതയില്‍നിന്നും കരകയറുന്ന കേരളത്തിന് നൃത്ത സംഗീത ശില്‍പത്തിലൂടെ പുത്തിഗെയിലെ കുട്ടികളുടെ ഐക്യദാര്‍ഢ്യം. കേരളപ്പിറവി ദിനത്തില്‍ പുത്തിഗെ എജെബി സ്‌കൂളിലാണ് ഹരിത കേരളം തീര്‍ത്ത് സംഗീതശില്‍പം ഒരുക്കിയത്. സ്‌കൂള്‍ മുറ്റത്ത് കുട്ടികള്‍ ഒരുക്കിയ ഭീമന്‍ കേരള ഭൂപടത്തില്‍ വിദ്യാര്‍ത്ഥിനികള്‍ കേരള നടനമാടി. നവകേരളം സൃഷ്ടിക്കുമ്പോള്‍ കേരളത്തിന്റെ തനിമയും പച്ചപ്പും ഹരിതാഭയും നിലനിര്‍ത്തുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു സംഗീത ശില്‍പം. 

പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീതശില്‍പത്തിന് രംഗഭാഷ്യമൊരുക്കിയത് സ്‌കൂള്‍ അധ്യാപികയായ ഇ.ശ്രീജയാണ്. മലയാളത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച സാഹിത്യകാരന്മാരുടെയും കവികളുടെയും ചിത്രങ്ങളും കവിതകളും പ്ലക്കാര്‍ഡുകളായി കേരള ഭൂപടത്തില്‍ ഇടം നേടി. 

ദിനാചരണത്തിന്റെ ഭാഗമായി എം.ടി വാസുദേവന്‍ നായര്‍ തയ്യാറാക്കിയ മലയാളഭാഷ പ്രതിജ്ഞയും ഏറെ ശ്രദ്ധേയമായ മലയാളം പാട്ടുകളുടെ അവതരണവും നടന്നു. അധ്യാപകരായ എ.വി ബാബുരാജ്, ടി.എന്‍ ഉണ്ണികൃഷ്ണന്‍, സി.എച്ച് സുമന എന്നിവര്‍ നേതൃത്വം നല്‍കി.Kumbla, Kasaragod, Kerala, news, alfalah ad, , Puthige AJB School students performed dance on Kerala piravi day.