ഹർത്താൽ ദിനത്തിൽ ഹർത്താലിനെതിരെ മൊഗ്രാലിൽ പ്രതിഷേധ കൂട്ടായ്മ


മൊഗ്രാൽ: നവംബര്‍ 17.2018. പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനർനിർമ്മാണത്തിനും, സാമ്പത്തിക വളർച്ചയ്ക്കും വിഘാതം ശ്രഷ്ടിക്കുന്ന നിരന്തരമായ ഹർത്താലുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് മൊഗ്രാൽ എം.സി. ഹാജി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഹർത്താൽ ദിനത്തിലെ ഹർത്താലിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

അടിക്കടി നടത്തുന്ന ഹർത്താലുകൾ സംസ്ഥാനത്തിന്റെ വികസനം പിന്നോട്ടടിപ്പിക്കുന്നു. ഹർത്താലുകളുടെ ഈ വർഷത്തെ കണക്കെടുത്താൽ പത്തു വർഷമെങ്കിലും സംസ്ഥാനം പിന്നോക്കം പോയതായി വിലയിരുത്താനാകും. ഹർത്താലുകൾക്ക് പിന്നിൽ ജനതാൽപര്യമില്ല മറിച്ച് രാഷ്ട്രീയ ലാഭമാണ് പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള ഹർത്താലുകളെ ചെറുത്ത് തോൽപിക്കേണ്ടതുണ്ട്. ഹർത്താൽ നടത്തുന്നവരെ തടയാനും ബദൽ സംവിധാനങ്ങൾ കൊണ്ട് വരുന്നതിനും ഭരണാധികാരികൾക്ക് ഇച്ചാശക്തി ഇല്ലാത്തത് കൊണ്ടാണ് തോന്നിയ പോലെ ഹർത്താലുക്കൾ പ്രഖ്യാപിക്കുന്നത്. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്ന് വരണമെന്ന് പ്രതിഷേധ കൂട്ടായ്മ അഭ്യർത്ഥിച്ചു.

ട്രസ്റ്റ് വൈസ് ചെയർമാൻ എം. ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു. ട്രഷറർ ടി.സി. അഷറഫലി അദ്ധ്യക്ഷത വഹിച്ചു. ഉർദു അക്കാദമി ജന: കൺവീനർ എം. മാഹിൻ മാസ്റ്റർ , എം. എ. അബ്ദുൽ റഹ്മാൻ സുർത്തി മുല്ല, മൊഗ്രാൽ ദേശീയ വേദി പ്രസിഡന്റ് എ.എം സിദ്ധീഖ് റഹ്മാൻ , ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് കെ.വി. അഷറഫ് , പി. എം മുഹമ്മദ് ഇഖ്ബാൽ , കെ. എം. മുഹമ്മദ് ഹനീഫ , മുഹമ്മദ് ഹുബ്ലി, എം. പി. അബ്ദുൽ ഖാദർ, എച്ച്. എം. കരീം, ബി. കെ. അബ്ദുള്ള , ബി. എ. മുഹമ്മദ് കുഞ്ഞി, എം.ടി. സിദ്ധീഖ്, എം. പി. മുസ്ഥഫ , എം. അന്തുഞ്ഞി ഉളുവാർ, കെ.പി. മുഹമ്മദ്‌, റിയാസ് മൊഗ്രാൽ, എം. എസ് അഷറഫ്, പി.വി. അൻവർ, ബി. കെ. കലാം, പി.വി. അഷറഫ്, ഹാരിസ് ബഗ്ദാദ്, ഷരീഫ് ഗലി, മുഹമ്മദ് അബ്കോ, നവാസ്, എന്നിവർ പ്രസംഗിച്ചു. എം.എ.മൂസ സ്വാഗതം പറഞ്ഞു.

Protest fellowship against Harthal in Harthal day, mogral, kasaragod, kerala, news.