അന്തരിച്ച കേന്ദ്ര മന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ് ബുക്ക് പോസ്റ്റ്; പേജ് അഡ്മിനെതിരെ കേസ്


മംഗളൂരു: നവംബര്‍ 12.2018. അന്തരിച്ച കേന്ദ്രമന്തി അനന്ത് കുമാർ ഹെഗ്ഡെയുടെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും മന്ത്രിയെ  അപകീർത്തിപ്പെടുത്തിക്കൊണ്ട് ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത പേജ് അഡ്മിനെതിരെ കേസ്. മംഗളൂർ മുസ്ലിംസ് എന്ന ഫേസ് ബുക്ക് പേജിന്റെ അഡ്മിനെതിരെയാണ് പാണ്ഡേശ്വർ പോലീസ് വിവിധ ഐ.ടി. വകുപ്പുകൾ ചേർത്ത് കേസെടുത്തത്.

അനന്ത് കുമാർ ഹെഗ്ഡെയ്യെപ്പോലൊരാൾ ഇനി ഭൂമിയിൽ ജനിക്കാതിരിക്കട്ടെ എന്നാണ് അഡ്മിൻ ആദ്യം പോസ്റ്റ് ചെയ്തത്. തുടർന്ന് അനന്തകുമാറും അഡ്വാനിയും ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് മുസ്ലിങ്ങളെ കശാപ്പു ചെയ്യപ്പെട്ട വർഗ്ഗീയ ലഹളക്ക് കാരണമായതെന്നും പറയുന്നു. ഇവർ തീവ്ര നിലപാടുകാരും വർഗ്ഗീയ കലാപങ്ങൾക്ക് വിത്തിട്ടവരാണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. സെക്ഷൻ 501 (1), (2) വകുപ്പുകൾ പ്രകാരമാണ് കേസ്.

mangalore, news, ദേശീയം, Post in facebook against Ananth Kumar; case against page admin.