പൂ മദീനയെന്‍ ഹൃദയം ....


നവംബര്‍ 19.2018

മദീന നീയാണ് സൗരഭ്യത്തിന്റെ 
സുഗന്ധം പൊഴുകുന്ന മണ്ണ് ...
മദീന 
നിന്റെ മണ്ണിനെന്തൊരു പരിമളമാണെന്നോ ....
ലോകത്തിലെ നറുമണം വീശുന്ന അത്തർ 
നിന്റെ മണ്ണിലല്ലെ ....
അത് വേണ്ടുവോളം ആസ്വദിക്കുന്നതും നീയല്ലയോ...

ലോകത്തിനാകമാനം സംസ്കാരവും സന്മാർഗവും പഠിപ്പിച്ച 
തിരു നബിയെ സ്വീകരിച്ചത് നീയല്ലെയോ ...
ശ്രവണ സുന്ദരമായ ബിലാലിന്റെ ബാങ്കൊലി കേട്ട് 
പുളകമണിയാനുള്ള സൗഭാഗ്യം നിനക്കല്ലയോ ...

മദീന...
നിന്റെ നാമത്തെ എന്റെ പാപക്കറകളാൽ നിറഞ്ഞ 
ഹൃദയത്തോട് ചേർത്ത് വെച്ചോട്ടെ-
പവിത്രമായ ആ മണൽപരപ്പിൽ ഞാനൊരു ചുംബനം 
അർപ്പിച്ചോട്ടെ ...
എന്നാലും ജീവിതത്തിലെ പാകപ്പിഴവുകളെ കഴുകി കളയാനാകുമോ... 

ജംഷീദ് അടുക്കം

poem, Jamsheed adukkam, Madeena, Poem about Madeena by Jamsheed Adukkam.