പി.ഡി.പി കാസര്‍കോട് ജില്ലാ സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ 29ന് കുമ്പളയില്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്യുംകാസര്‍കോട്: നവംബര്‍ 28.2018. പി.ഡി.പി. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങല്‍ രൂപവത്കരിക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 29ന് ഉച്ചയ്ക്ക് 12 മണിക്ക് കുമ്പള വ്യാപാര ഭവനില്‍ പി.ഡി.പി. നയരൂപീകരണ സമിതി ജനറല്‍ കണ്‍വീനര്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്യും. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യ പ്രഭാഷണം നടത്തും. 

സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, പി.ഡി.പി. വനിതാ വിഭാഗമായ വിമന്‍സ് ഇന്ത്യ മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ശശികുമാരി തിരുവനന്തപുരം, മുബീന തങ്ങള്‍ കൊല്ലം, ഷീന ഷാജഹാന്‍, നിമിഷ, റംസീന ബാനു മഞ്ചേശ്വരം എന്നിവര്‍ പരിപാടിയില്‍ വിവിധ സെക്ഷനുകളില്‍ സംസാരിക്കും. പരിപാടി വന്‍ വിജയമാക്കണമെന്ന് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.പി. മുഹമ്മദ് ഉപ്പള, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കരയും ജില്ലാ ട്രഷറര്‍ അബ്ദുല്ല കുഞ്ഞി ബദിയഡുക്കയും അറിയിച്ചു.

PDP Kasaragod district special convention will inaugurate by Varkkala Raj on 29, kasaragod, kerala, news, transit-ad.