മഅ്ദനിക്ക് ഉ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ ന​ൽ​കി​യ അ​നു​മ​തി വി​ചാ​ര​ണ​ക്കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി


തി​രു​വ​ന​ന്ത​പു​രം: നവംബര്‍ 03.2018. പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്‌​ദു​ൽ നാ​സ​ർ മ​അ​ദ​നി​ക്ക് രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​യു​ന്ന ഉ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ ന​ൽ​കി​യ അ​നു​മ​തി വി​ചാ​ര​ണ​ക്കോ​ട​തി നീ​ട്ടി. നേ​ര​ത്തെ എ​ട്ടു ദി​വ​സ​മാ​ണ് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇപ്പോൾ ബം​ഗ​ളൂ​രു എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്കു കൂ​ടി​യാ​ണ് പ​രോ​ൾ കാ​ലാ​വ​ധി നീ​ട്ടി​യ​ത്. ഇ​തോ​ടെ മ​അ​ദ​നി​ക്ക് ന​വം​ബ​ർ 12 വ​രെ കേ​ര​ള​ത്തി​ൽ തു​ട​രാം.

ഒ​ക്ടോ​ബ​ർ 30ന് ​ആ​ണ് മ​അ​ദ​നി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ശാ​സ്താം​കോ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിൽ കഴിയുകയാണ് മാതാവ്. ഇ​തി​നു​മു​ൻ​പ് ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ ഉ​മ്മ​യെ കാ​ണു​ന്ന​തി​നാ​യി മ​അ​ദ​നി കേ​ര​ള​ത്തി​ൽ എ​ത്തി​യിരുന്നു. സ്വ​ന്തം ചെ​ല​വി​ലാ​ണ് മ​അ​ദ​നി കേ​ര​ള​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​മ്മ​യെ കാ​ണാ​നു​ള്ള യാ​ത്ര​ക്ക്​ എ​ൻ.​എെ.​എ വി​ചാ​ര​ണ കോ​ട​തി ന​ൽ​കി​യ ക​ർ​ശ​ന വ്യ​വ​സ്​​ഥ​ക​ൾ നീക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ർ​ണാ​ട​ക ​ഹ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ മ​അ്​​ദ​നി തീ​രു​മാ​നി​ച്ചിരുന്നുവെങ്കിലും ഉ​മ്മ അ​സ്​​മ ബീ​വി​യു​ടെ ആ​രോ​ഗ്യ​സ്​​ഥി​തി മോ​ശ​മാ​യ​തോ​ടെ ​തീ​രു​മാ​നം മാറ്റി നാട്ടിലെത്തുകയായിരുന്നു. 

Kerala, news, Abdul Nasir Mahdani, Parole time expanded for Abdul Nasir Mahdani.