നാളത്തെ ലോകം നമ്മുടേത്; പദയാത്രയ്ക്ക് കാസറഗോഡ് ഉജ്ജ്വല തുടക്കം


കാസര്‍കോട്: നവംബര്‍ 11.2018. നാളത്തെ ലോകം നമ്മളുടേത് എന്ന മുദ്രാവാക്യമുയര്‍ത്തിയുളള യുവജന കൂട്ടായ്മയുടെ പദയാത്ര കാസര്‍കോട് നിന്നും പ്രയാണമാരംഭിച്ചു. ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിയും പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക മേധാ പട്ക്കറും ചേര്‍ന്ന് യാത്ര ഉദ്ഘാടനം ചെയ്തു.

ജനാധിപത്യം മതനിരപേക്ഷത അഹിംസ പ്രകൃതിസംരക്ഷണം എന്നിവ ആവശ്യപെട്ടാണ് പദയാത്ര സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ ആതിന സുന്ദറിന്റെ നേതൃത്യത്തിലാണ് പദയാത്ര. കാസര്‍ഗോഡ് ഒപ്പ് മരച്ചുവട്ടില്‍ നിന്നാണ് ജാഥയ്ക്ക് തുടക്കം കുറിച്ചത്. പരിസ്ഥിതി മനുഷ്യാവകാശ പ്രശ്‌നങ്ങളും ദളിത് വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാകണമെന്നു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആവശ്യപെട്ടു.

ദേശീയ രാഷ്ട്രീയത്തില്‍ സവര്‍ണ ഫാസിസ്റ്റ് ശക്തികള്‍ പിടിമുറുക്കുന്ന കാലമാണ് ഇതെന്ന് ജിഗ്‌നേഷ് മേവാനി അഭിപ്രായപെട്ടു. പദയാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ വിവിധ നാടന്‍ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. യാത്ര ഡിസംബര്‍ 20ന് തിരുവനന്തപുരത്ത് സമാപിക്കും.'Padha yathra' started in kasaragod, Kasaragod, Kerala, news, jhl builders ad.