മംഗളൂരു വിമാനത്താവളത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ എയർപോർട്ട് ടാക്സി ഡ്രൈവർമാർ മർദ്ദിച്ചു; നിരവധി പേർക്ക് പരിക്ക്, രണ്ട് പേർക്ക് ഗുരുതരം


മംഗളുരു: നവംബര്‍ 07.2018ബജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ പോർട്ട് ടാക്സി ഡ്രൈവർമാർ ഓൺ ലൈൻ ടാക്സി ഡ്രൈവർമാരെ ആക്രമിച്ചു പരിക്കേൽപിച്ചു. ബുധനാഴ്ച തങ്ങളെയും എയർപോർട്ടിൽ നിന്നും യാത്രക്കാരെ എടുക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ യുബർ , ഒ എൽ ഇ ഓൺലൈൻ കമ്പനി ടാക്സി ഡ്രൈവർമാരെ ഇരുമ്പു ദണ്ഡും മറ്റു ആയുധങ്ങളുമായെത്തിയ എയർപ്പോർട്ട്  ടാക്സി ഡ്രൈവർമാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. അക്രമത്തിൽ നിരവധി ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് പരിക്കേൽക്കുകയും പത്തിലധികം വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
ബജ്‌പെ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Online taxi drivers assaulted, Mangalore, news, ദേശീയം, Airport, Assault.