കർണാടക നിർമിത വിദേശ മദ്യവുമായി ഒരാളെ കുമ്പള എക്സൈസ് സംഘം പിടികൂടി


കുമ്പള: നവംബര്‍ 21.2018. കർണാടക നിർമിത വിദേശ മദ്യവുമായി ഒരാളെ കുമ്പള എക്സൈസ് പ്രിവന്റീവ് ഓഫീസർ ജേക്കബ് എസ്ന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. ബായിക്കട്ടയിലെ ജയറാം (50) എന്നയാളാണ് പിടിയിലായത്. 

ചൊവ്വാഴ്ച രാത്രി ബായിക്കട്ട പള്ളത്തിന് എതിർവശം റോഡരികിൽ നിന്ന് സാഹസികമായാണ് ഇയാളെ വലയിലാക്കിയത്. ഇയാളിൽ നിന്ന് 180 മില്ലിയുടെ 72 ടെട്രാ പാക്കറ്റ് വിദേശ മദ്യം പിടിച്ചെടുത്തു. ഒരു മാസത്തോളമായി ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 

പ്രിവന്റീവ് ഓഫീസർ കെ.കെ.ബാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജു ജി.എസ്‌, സുധീഷ് പി.വി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

One held with liquor, kumbla, kasaragod, kerala, news, Liquor, Held, Excise, Seized.