രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചുകാനഡ: നവംബര്‍ 05.2018. ചെറുവിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചു ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. കാനഡയിലെ ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മക് ഗീ സൈഡ് റോഡിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന സെസ്‌ന വിമാനവും രണ്ട് യാത്രക്കാരുമായി പോയ 11 സീറ്റുകളുള്ള ചെറു യാത്രാ വിമാനവുമാണ് കൂട്ടിയിടിച്ചത്. സെസ്‌ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്.

സെസ്‌ന വിമാനം ചെറു യാത്രാ വിമാനത്തിന്റെ അടിഭാഗത്ത് വന്നിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടിയെത്തുടര്‍ന്ന് സെസ്‌ന വിമാനം തകര്‍ന്ന് വീണു.മറ്റേ വിമാനം ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ സുരക്ഷിതമായി ഇറങ്ങി. മിഡ് എയർ കൂട്ടിയിടിക്കുന്നത് വളരെ അപൂർവ്വമാണ്, പക്ഷെ അത് സംഭവിച്ചു. "ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് ഓഫ് കാനഡയുടെ (ടി.എസ്.ബി) മുതിർന്ന അന്വേഷകൻ ബെവർലെ ഹാർവി പറഞ്ഞു. അപകടം നടന്ന സമയത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. രണ്ട് എയർക്രാഫ്റ്റുകളും, കാലാവസ്ഥാ വ്യതിയാനം സാധ്യതയുള്ള വസ്തുക്കളെയും നിരീക്ഷിക്കുമെന്ന് ഹാർവി പറഞ്ഞു.
One dead after two small planes collide mid-air in Ottawa, World, news.