പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍


ബദിയഡുക്ക: നവംബര്‍ 16.2018. 50 കിലോ പുകയില ഉത്പന്നങ്ങളുമായി ബദിയഡുക്ക വിദ്യാഗിരിയിലെ റസാഖി(49)നെ ബദിയഡുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ രഞ്ജിത് ബാബുവും സംഘവും അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ ഷെഡിൽ നിർത്തിയിട്ട ടെമ്പോയിൽ ചാക്കിൽ നിറച്ചുസൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ. 

ബദിയഡുക്ക, പെർള, ചെർക്കള, മുള്ളരിയ തുടങ്ങിവിവിധ ഭാഗങ്ങളിൽ പുകയില ഉത്പന്നങ്ങൾ മൊത്തമായി എത്തിച്ചുകൊടുക്കുന്ന ആളാണ് റസാഖ് എന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

ഉണക്ക മത്സ്യമെന്ന വ്യാജേനയാണ് പുകയില ഉത്പന്നങ്ങൾ കടത്തുന്നത്. പുകയില ഉത്പന്നങ്ങൾ കടത്തുന്നതിനിടെ പിടിക്കപ്പെട്ട റസാഖിനെതിരെ ബദിയഡുക്ക സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.നേരത്തെ പെർള ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് അധികൃതരും റസാഖിനെ പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി അറസ്റ്റ് ചെയ്തിരുന്നു.

Badiyadukka, Kasaragod, Kerala, news, GoldKing-ad, Arrest, One arrested with tobacco products.