അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി സെക്രട്ടറിയേറ്റിൽ മുളകുപൊടി ആക്രമണംനവംബര്‍ 20.2018. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുളകുപൊടി ആക്രമണം. ദില്ലി സെക്രട്ടറിയേറ്റിൽ നിന്നും കെജ്രിവാൾ മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അക്രമം. അനിൽ കുമാർ ശർമ്മ എന്നയാളാണ് കെജ്രിവാളിന്റെ സമീപത്തെത്തി മുഖത്തിന് നേർക്ക് മുളക് പൊടി എറി‍ഞ്ഞത്. അയാളുടെ പരാതികൾ പങ്കുവെക്കാനാണ് കെജ്‌രിവാളിന്റെ അടുത്തെത്തിയത്. അയാൾ മുഖ്യമന്ത്രിക്ക് ഒരു കുറിപ്പ് നൽകുകയും കെജ്‌രിവാളിന്റെ കാൽക്കൽ തൊട്ടു വണങ്ങുകയും ചെയ്തു. ശേഷമായിരുന്നു സംഭവം. അയാളുടെ ചുറ്റുപാടുമുള്ളവർ, ശർമ്മയെ ശമിപ്പിക്കാൻ ശ്രമിച്ചതിനാൽ കെജ്രിവാളിന്റെ കണ്ണുകൾക്ക് ഗുരുതര പരുക്കുകളില്ല. പെട്ടെന്നുണ്ടായ ആക്രമണത്തിൽ കെജ്രിവാളിന്റെ കണ്ണട നിലത്ത് വീണുടഞ്ഞു. ആക്രമണമോ അല്ലെങ്കിൽ അറിയാതെ കയ്യിൽ നിന്ന് മുളകുപൊടി വിതറിയതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 

news, ദേശീയം, On Chilli Powder Attack On Arvind Kejriwal, A Shocker From Delhi Police.