സ്കൂട്ടറിനെ മറികടക്കുന്നതിനിടയിൽ ഓംനി വാൻ വൈദ്യുതതൂണിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്


കുമ്പള: നവംബര്‍ 28.2018. സ്കൂട്ടറിനെ മറികടക്കുന്നതിനിടയിൽ മാരുതി ഓംനി വാൻ വൈദ്യുതതൂണിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കുമ്പള ബദിയടുക്ക റോഡിൽ ശാന്തിപ്പള്ളയിൽ ബുധനാഴ്ച വൈകുന്നേരമാണ് അപകടം. 

ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന ഓംനി വാൻ എതിരെ വന്ന സ്കൂട്ടറിനെ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടാണ് തൂണിൽ ഇടിച്ചത്. തൂൺ മറിഞ്ഞ് വീഴാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

kumbla, kasaragod, kerala, news, jhl builders ad, Omni van hits electric post; 2 injured.