രക്തം കൊണ്ട് മാനവീകത വിളിച്ചോതി ഒലീവ്‌ രക്തദാന ക്യാമ്പ് സമാപിച്ചു


ബദിയടുക്ക: നവംബര്‍ 30.2018. വർത്തമാന കാലഘട്ടത്തിലെ യുവാക്കളെ കൊള്ളരുതാത്തവരെന്ന് മുദ്ര കുത്താൻ ശ്രമിക്കുന്നവർ ഒന്നറിയണം.   
സഹജീവികളുടെ ജീവൻ നിലനിർത്താനായി  ലിറ്റർ കണക്കിന് രക്തം സ്വരൂപിച്ച ബദിയടുക്കയിലെയും പരിസരത്തെയും യുവാക്കളുടെ നന്മയെ ഏത് അളവ് കോല് കൊണ്ട് അളന്ന് തിട്ടപ്പെടുത്താനാവും എന്ന്. നിർമ്മൽ കുമാർ മാസ്റ്റർ ഹുബ്ബൂറസൂൽ ആനിവേഴ്സറിയോട് അനുബന്ധിച്ച് കെ. എം. സി. ആശുപത്രി മംഗളൂരിന്റെ സഹകരണത്തോടെ ജന രക്ഷാ കാസറഗോഡും, ബ്ലഡ് ഹെൽപ് ലൈൻ കർണ്ണാടകയും, ബദിയടുക്ക ദാറുൽ ഇഹ്സാനും, ഒലീവ് ബ്ലഡ് സെൽ മാവിന കട്ടയും സംയുക്തമായി ഒരുക്കിയ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
ഹമീദലി മാവിനക്കട്ട അദ്ധ്യക്ഷത വഹിച്ചു. ബഷീർ സഖാഫി കൊല്ല്യം കെ. എൻ. ഇബ്രാഹിം, എൻ. കെ. മമ്മിഞ്ഞി ഹാജി, വടകര മുഹമ്മദ് ഹാജി, അബ്ദുൽ റഹ്മാൻ പള്ളത്തടുക്ക, മുസ്ഥഫ എൻ. എം, ഷരീഫ് ഹാജി, ഹാരിസ് സഖാഫി കുമ്പോട്, ജി. എസ്. അബ്ദുൽ ഖാദർ സഅദി, നാസർ ബായാർ, മൂസ കാസറകോഡ്, പ്രഷാന്ത് എം. എം. കെ, മുഹമ്മദ് സ്മാർട്ട് എന്നിവർ പ്രസംഗിച്ചു. ഇഖ്ബാൽ ആലങ്കോട് സ്വാഗതവും ഇബ്രാഹിം പെർവാഡ് നന്ദിയും പറഞ്ഞു.

badiyadukka, kasaragod, kerala, news, Olive blood donation camp ends.