പ​ഴ​യ സ്വ​ര്‍​ണ​ത്തി​ന് കാ​ഷ് പ​ര്‍​ച്ചേ​ഴ്‌​സ് പ​രി​ധി 30,000 രൂ​പ​യാ​ക്ക​ണം: ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ൻ​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍


കാ​സ​ര്‍​ഗോ​ഡ്: നവംബര്‍ 30.2018. പ​ഴ​യ സ്വ​ര്‍​ണം പ​ര്‍​ച്ചേ​ഴ്‌​സ് ചെ​യ്യു​മ്പോ​ള്‍ കാ​ഷാ​യി ന​ല്‍​കാ​ന്‍ നി​ല​വി​ല്‍ അ​നു​വ​ദ​നീ​യ​മാ​യി​ട്ടു​ള്ള 10,000 രൂ​പ 30,000 രൂ​പ​യാ​യെ​ങ്കി​ലും ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ൻ​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത് ഗ്രാം ​സ്വ​ര്‍​ണം വി​ല്‍​ക്കാ​ന്‍ വ​രു​ന്ന ഒ​രാ​ള്‍​ക്ക് ഇ​ന്ന​ത്തെ വി​ല​യ​നു​സ​രി​ച്ച് 28,000 രൂ​പ ന​ല്‍​കേ​ണ്ട​തി​ല്‍ 10,000 രൂ​പ കാ​ഷും 18,000 രൂ​പ ചെ​ക്കു​മാ​യി മാ​ത്ര​മേ ന​ല്‍​കാ​നാ​വു​കയുള്ളൂ. ഇ​ത് വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യും പ​രി​ധി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ പാ​ല​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. ന​ടേ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

ഭാ​ര​വാ​ഹി​ക​ൾ: കെ.​വി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍-​ബി​ന്ദു ജ്വ​ല്ല​റി (ര​ക്ഷാ​ധി​കാ​രി), കെ.​എ.​അ​ബ്ദു​ൾ ക​രീം-​സി​റ്റി​ ഗോ​ള്‍​ഡ് (പ്ര​സി​ഡ​ന്‍റ്), കോ​ടോ​ത്ത് അ​ശോ​ക​ന്‍ നാ​യ​ര്‍-​സു​മം​ഗ​ലി ജ്വ​ല്ല​റി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി.​എം.​അ​ബ്ദു​ൾ ക​ബീ​ര്‍-​ന​വ​ര​ത്‌​ന (ട്ര​ഷ​റ​ർ), റോ​യി ജോ​സ​ഫ്-​മൊ​ണാ​ര്‍​ക്ക് ഗോ​ള്‍​ഡ് (വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), ജി.​വി.​നാ​രാ​യ​ണ​ന്‍-​മി​ഥു​ന്‍ ജ്വ​ല്ല​റി, മു​ഹ​മ്മ​ദ് ഹ​നീ​ഫ്-​ഗോ​ള്‍​ഡ് കിം​ഗ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സ​തീ​ഷ് കു​മാ​ര്‍-​സ​ജീ​ഷ ജ്വ​ല്ല​റി, രാ​ജേ​ന്ദ്ര​ന്‍-​സാ​ന്ദ്ര ജ്വ​ല്ല​റി, ഷാ​ജ​ഹാ​ന്‍-​മെ​ട്രോ ഗോ​ള്‍​ഡ് (സെ​ക്ര​ട്ട​റി).

kasaragod, kerala, news, GoldKing-ad, old gold's cash purchase price will 30,000 rupees-All Kerala gold and silver merchants association.