ഉളുവാർ സ്വദേശി സൗദിയിൽ നിര്യാതനായി


കുമ്പള നവംബർ 02.2018 ● ഉളുവാർ സ്വദേശി സൗദിയിൽ നിര്യാതനായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഉളുവാർ കോരത്തിലയിലെ പരേതനായ ഇദ്ദീൻ കുഞ്ഞി ഹാജിയുടെ മകൻ കെ ഇ ഇബ്രാഹിം (52) ആണ് മരിച്ചത്. വർഷങ്ങളായി സൗദി അബ്ഹയ്ക്കടുത്ത് കമീസ് മുശൈത്തിലുള്ള ഒരു അറബിയുടെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയസ്തംഭനം മൂലം മരിച്ചതാണെന്നാണ് വിവരം. 

വിവരമറിഞ്ഞ് റിയാദിൽ നിന്ന് മകൻ ഷറഫുദ്ദീനും സഹോദരൻ അബ്ദുല്ലയും മറ്റു മൂന്നു പേരും വെള്ളിയാഴ്ച ഉച്ചയോടെ അബ്ഹായിൽ എത്തിയിട്ടുണ്ട്. മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യുമെന്നാണ് വിവരം.

ഭാര്യ: ബീവി. മക്കൾ: ശറഫുദ്ദീൻ (സൗദി), ശബാന, ഹാജറ. മരുമകൻ: സിദ്ദീക്ക് കളായി.

സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, യൂസുഫ്, അബ്ദുൽ റഹ്മാൻ, അബ്ദുല്ല, മൂസ, അബൂബക്കർ , ആസ്യമ്മ, ഫാത്തിമ.

obituary, uluwar, native,died, in, saudi, arebia, news,kumbla vartha,