'നല്ല രക്ഷിതാവും നല്ല കുട്ടിയും' പോഷകാഹാര ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


കുമ്പള: നവംബർ 25 .2018. ജി.എച്ച്.എസ്.എസ് കുമ്പളയിൽ  അക്കാഡമിക് മാസ്റ്റർ പ്ലാനിൽ എട്ടാം ക്ലാസ് കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ" നല്ല രക്ഷിതാവും നല്ല കുട്ടിയും"
എന്ന പ്രൊജക്ടിന്റെ ഭാഗമായി പോഷകാഹാര ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രദേശത്തെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥയെക്കുറിച്ച് ശാസ്ത്രീയമായിപഠിക്കാൻ രക്ത നിർണ്ണയ ക്യാമ്പ് , സർവ്വേ എന്നിവ നടത്തിയിരുന്നു. ഈ സർവ്വേ റിപ്പോർട്ടിൽ  പോഷകാഹാരത്തിന്റെ കുറവ് കുട്ടികളിൽ പ്രകടമായതായി കണ്ടെത്തിയിരുന്നു. കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണ ശീലങ്ങളും ഫാസ്റ്റ്ഫുഡ്, ഫാറ്റി ഫുഡ്, പാക്കറ്റ് ഫുഡ് എന്നിവയും കുട്ടികളെ മടിയൻമാരും അലസരും ക്ഷീണിതരുമാക്കിത്തീർക്കുന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കൾക്ക് വേണ്ടി സ്കൂൾ ശാസ്ത്ര ക്ലബ് ആരിക്കാടി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചത്. 

കുമ്പള സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ .എച്ച്.ഐ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് ഫാറൂഖ് ഷിറിയ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീമതി ബീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് അഹമ്മദലി കുട്ടികൾക്ക് ഹെൽത്ത് കാർഡ് വിതരണം നടത്തി. ശ്രീമതി സവിത ടീച്ചർ, രമേശൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. മിനി.പി.തോമസ് സ്വാഗതവും പ്രമീള ടീച്ചർ നന്ദിയും പറഞ്ഞു.

kumbla, kasaragod, kerala, news, Nutrition awareness seminar conducted in GHSS Kumbla.