കുമ്പള പഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജനത്തിന് പദ്ധതികളില്ല; മാലിന്യക്കൂമ്പാരമായി പഞ്ചായത്ത് ഓഫീസ് പരിസരം


കുമ്പള: നവംബര്‍ 23.2018. ഒരു കാലത്ത് ഏറ്റവും വൃത്തിയുള്ള പഞ്ചായത്ത് എന്ന് ഐ.എസ്‌.ഒ. അംഗീകാരം പോലും ലഭിച്ച പഞ്ചായത്തിന് ഇന്ന് ദുർഗതി. മാലിന്യ നിർമ്മാർജ്ജനത്തിന് പദ്ധതികളില്ലാതെ ഇരുട്ടിൽ തപ്പുകയാണ് ഇന്ന് ഈ പഞ്ചായത്ത്. നിരവധി കച്ചവടസ്ഥാപനങ്ങളുള്ള ഈ പുരാതന പട്ടണം അപകടകരമായ പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് നല്ലൊരു തുക ലൈസൻസിനായി പിരിച്ചെടുക്കുമ്പോഴും കച്ചവടക്കാർക്കും ഹോട്ടലുകൾക്കും അവരുടെ മാലിന്യം അവരവർ തന്നെ കൈകാര്യം ചെയ്യണമെന്നാണ് പറയുന്നത്. രാത്രി കാലങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം തീയീട്ട് കത്തിക്കുന്നത് നിത്യ കാഴ്ചയാണ് ഇവിടെ. 

പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ അന്തരീക്ഷത്തിൽ പടരുന്ന വിഷവാതകങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്. പകരം സംവിധാനം ഇല്ലാത്തതിനാൽ കച്ചവടക്കാർക്ക് മറ്റ് മാർഗ്ഗങ്ങളും ഇല്ല. ഒരു വർഷം മുമ്പ് കുമ്പള പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ പ്രവർത്തകരടക്കം വീട് കയറിയിറങ്ങി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കാതെ വൃത്തിയായി സൂക്ഷിച്ച് വെക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ശേഖരിക്കാൻ ആരും ഇത് വരെ വന്നിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ പഞ്ചായത്ത് ഓഫീസ് പരിസരത്ത് തന്നെ ചാക്കുകളിലായി മാലിന്യം കുന്നു കൂടിക്കിടക്കുകയാണ്.

No project for waste disposal in Kumbla panchayath, kumbla, kasaragod, kerala, news, GoldKing-ad.