തേപ്പ് ജോലിക്കാരനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


നീര്‍ച്ചാല്‍: നവംബര്‍ 16.2018. തേപ്പു ജോലിക്കാരനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചാറിലെ ചെനിയ നായിക്‌- ലളിത ദമ്പതികളുടെ മകന്‍ സുന്ദര എന്ന മഹാലിംഗ (34)യാണ്‌ മരിച്ചത്‌. ജോലിക്കു പോകുന്നുവെന്നു പറഞ്ഞ്‌ രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നു സുന്ദര. വീട്ടില്‍ നിന്നു അരകിലോമീറ്റര്‍ അകലെ കുഞ്ചാര്‍തോട്‌ എന്ന സ്ഥലത്താണ് മൃതദേഹം കാണപ്പെട്ടത്‌. സഹോദരങ്ങള്‍: രാജേശ്വരി, കുസുമ.

ബദിയഡുക്ക പൊലീസ്‌ സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തിൽ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

neerchal, kasaragod, kerala, news, jhl builders ad, Neerchal, Man found dead hanged .