ദേശീയ സ്റ്റുഡൻസ് ഒളിമ്പിക്സ്; ജുബൈറിനും ജയരാജിനും സ്വീകരണം നൽകി


കുമ്പള : നവംബര്‍ 27.2018. ദേശീയ സ്റ്റുഡൻസ് ഒളിമ്പിക്സ് മത്സരങ്ങളിൽ ജില്ലയുടെ അഭിമാന താരങ്ങളായ കുമ്പള മാവിനക്കട്ടയിലെ ജുബൈറിനും, ബേള സ്വദേശിയുമായ ജയരാജിനും കുമ്പള യുവജന കൂട്ടായ്മ കുമ്പള റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്വീകരണം നൽകി. 

ജുബൈർ ലോങ്ങ്‌ജംപിലും ജയരാജ് ജാവലിൻ ത്രോവിലും വെള്ളി മെഡലുകൾ  നേടി. യുവജന കൂട്ടായ്മയ്ക്ക് വേണ്ടി ബഷീർ, ഷെരീഫ് എന്നിവർ പൊന്നാട അണിയിച്ചാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇരുവരേയും  സ്വീകരിച്ചാനയിച്ചത്. 

സ്വീകരണത്തിൻ ഹകീം കുമ്പള, എഞ്ചിനീയർ ഇർഷാദ് മാവിനാകട്ടെ , സാജിദ് ബത്തേരി, നൗറീസ്, നൗഫൽ, ബഷീർ, മൻസൂർ, ഹനീഫ, അഷ്‌പ്പു, കാദർ, തമാം, സമീർ, സലാം, റഫീഖ്, മസ്തൂക്, റാഷി, നാസർ, ഫാഹിദ്, മുജീബ്, സിദ്ദീഖ്, സഞ്ജീദ്, ഫാറൂഖ് ഷിറിയ എന്നിവർ നേതൃത്വം നൽകി.

National students Olympics; Jubair and Jayaraj felicitated, kumbla, kasaragod, kerala, news.