മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു


മൈസൂർ:  നവംബര്‍ 16.2018. മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. നികിത (17) ആണ് മരിച്ചത്. ഗാന്ധിനഗറിലാണ് സംഭവം. ഗായത്രിപുരത്തെ ഗണപതി സചിദാനന്ദ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് നികിത. ആരും വീട്ടിലില്ലാത്ത സമയത്താണ് നികിത ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. ആത്മഹത്യക്ക് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും അറിവായിട്ടില്ല. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്നും പെൺകുട്ടിയുടെ  അപ്രതീക്ഷിത മരണം മറ്റേതെങ്കിലും കാരണവുമാണോയെന്ന് പോലീസ് എല്ലാ ഭാഗത്തു നിന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ എൻ. ആർ പുര പോലീസ് സ്റ്റേഷനിൽ  കേസ് രജിസ്റ്റർ ചെയ്തു. 

Mysuru: Teenage student commits suicide for losing mobile phone, news, Obituary, ദേശീയം, skyler-ad.