ഉപ്പള ഐല മൈതാനം: ഭരണസമിതിയുടെ ഏകാധിപത്യനിലപാടിൽ പ്രതിഷേധിച്ചു മുതിർന്ന ലീഗ് നേതാവ് രാജിക്കൊരുങ്ങുന്നു


ഉപ്പള: നവംബര്‍ 29.2018. തർക്കഭൂമിയായ ഐല മൈതാനത്തിലെ വിഷയവുമായി ബന്ധപ്പെട്ട്  മംഗൽപാടി പഞ്ചായത്ത്‌ ബോർഡ് യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്താതെ ഏകപക്ഷീയമായി തിടുക്കത്തിൽ  പ്രമേയം പാസ്സാക്കിയ ഭരണസമിതിയുടെയും ലീഗിന്റെയും  നിലപാടിൽ പ്രതിഷേധിച് മുതിർന്ന മുസ്ലിം ലീഗ് നേതാവും, മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബഹ്‌റൈൻ മുഹമ്മദ്‌ രാജിക്കൊരുങ്ങുന്നു.

മുസ്ലിം ലീഗ് മുൻ മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ജില്ലാ കൌൺസിൽ അംഗം, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി, മംഗൽപാടി പഞ്ചായത്ത്‌ ബോർഡ്‌ വൈസ് പ്രസിഡന്റ്‌, മൂന്ന് തവണ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിക്കുന്ന നേതാവിന്റെ പൊടുന്നനെയുള്ള രാജി പ്രഖ്യാപനം പാർട്ടിയിൽ വൻ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
മുസ്ലിം ലീഗ് നേതാവായിരുന്ന ചെർക്കളം അബ്ദുല്ല മന്ത്രിയായപ്പോൾ സ്വീകരിക്കാൻ കാലിക്കടവ് പോയപ്പോൾ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ഒരു കണ്ണ് പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്ത ബഹ്‌റൈൻ തളരാതെ മുന്നോട്ട് പോയ മണ്ഡലത്തിലെ തല മുതിർന്ന നേതാവാണ്.

ഐല മൈതാനത്തിലെ
ആറര ഏക്കർ സ്ഥലത്ത് 1963 ൽ ആയിരത്തോളം വരുന്ന Rss പ്രവർത്തകർ തമ്പടിച്ചു സ്ഥലം കയ്യേറിയപ്പോൾ അവരെ അതെ സ്ഥലത്തു വെച്ച് അറസ്റ്റ് ചെയ്ത് പ്രസ്തുത സ്ഥലം സംരക്ഷിച്ചതിലെ   സൂത്രധാരനും ബഹ്‌റൈൻ മുഹമ്മദ്‌ ആണ്.ഇതിലെ കുപിതരായ ചില സാമൂഹ്യ ദ്രോഹികൾ അന്ന്  അദ്ദേഹത്തിന്റെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു.നിലവിലെ തർക്കഭൂമിയിൽ പഞ്ചായത്ത്‌ ഓഫീസ് കൊണ്ട് വന്ന് ധൈര്യം പകർന്ന നേതാവിനെ പിന്നീടുള്ള ചർച്ചയിൽ നിന്നും മനപ്പൂർവം ചിലർ തഴയുകയും കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുപ്പിക്കാൻ വിമുഖത പ്രകടിപ്പിച്ചതും ബഹ്‌റൈൻ മുഹമ്മദിനെ ചൊടിപ്പിച്ചു.

ഇതിനിടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ റിട്ട് ഫയൽ ചെയ്ത മനുഷ്യാവകാശ പ്രവർത്തകനും, മുസ്ലിം ലീഗ് നേതാവുമായ
 കെ. എഫ്. ഇഖ്ബാലുമായി ലീഗ് മണ്ഡലം നേതാക്കൾ കേസുമായി ബന്ധപ്പെട്ട കാര്യം  ചർച്ച ചെയ്യാൻ വിളിപ്പിച്ചിരുന്നു. കേസ് പിൻവലിക്കുന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്ന നേതാക്കളുടെ ആവശ്യം നിരാകരിച്ച ഇഖ്ബാൽ ശക്തമായി വാദിക്കുകയും കേസുമായി മുന്നോട്ട് പോകുമെന്ന് ഉറച്ചു പറയുകയും ചെയ്തത് ലീഗ് നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി പരിഗണിച്ചു ഇരു കൂട്ടർക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കുകയോ, അല്ലെങ്കിൽ സർക്കാർ സ്ഥാപങ്ങൾക്കായി നീക്കി വെക്കുകയോ ചെയ്യണം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ  നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ട രാജിയിൽ കലാശിക്കുമെന്നു പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇതിനിടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌
എം. സി. ഖമറുദ്ദിൻ
കെ. എഫ്. ഇഖ്ബാലുമായി ഫോണിൽ സംഭവം ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്

uppala, kasaragod, kerala, news, GoldKing-ad, Muslim league leader resigns.