കറന്തക്കാട് സ്കൂട്ടറിലിടിച്ച് നിർത്താതെ പോയ ലോറി തമിഴ്‌നാട്ടിൽ നിന്നും പോലീസ്‌ പിടികൂടി


കാസർഗോഡ്: നവംബര്‍ 20.2018. ഒക്ടോബർ 31 ന് രാത്രി ദേശീയപാതയിൽ കറന്തക്കാട് വച്ച് സ്കൂട്ടറിൽ ലോറിയിടിച്ച് തളങ്കര ഖാസിലൈനിലെ മുജീബ് റഹ്മാൻ (42) മരിക്കാനിടയായ സംഭവത്തിൽ അപകടം വരുത്തി നിർത്താതെപോയ ലോറി തമിഴ്നാട്ടിൽനിന്നും പോലീസ് കണ്ടെത്തി. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നാമക്കൽ സ്വദേശി യുവരാജിനെ (32) യാണ് കാസർഗോഡ് പോലീസ് അറസ്റ്റ് ചെയ്തത്. ലോറിയും കസ്റ്റഡിയിലെടുത്തു.

അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറി കണ്ടെത്താൻ പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തിരുന്നു. തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലുള്ള ലോറിയാണ് അപകടം വരുത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കാസർഗോഡ് സിഐ വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലോറി കണ്ടെത്തിയത്.

Related News:

Mujeeb Rahman's death; Lorry seized from Tamilnadu, kasaragod, kerala, news.