ജനറല്‍ ആശുപത്രിയില്‍ മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷൻ ചൂടുവെള്ള ടാങ്ക് സ്ഥാപിച്ചു


കുമ്പള:  നവംബര്‍ 19.2018. കാസർകോട് ജനറല്‍ ആശുപത്രിയിൽ മുഹിമ്മാത്ത് മദ്ഹുർറസൂൽ ഫൗണ്ടേഷൻ ചൂടുവെള്ള ടാങ്ക് സ്ഥാപിച്ചു. കൂടാതെ നൂറുകണക്കിനു രോഗികള്‍ക്കും ആശ്രിതര്‍ക്കും പഴവര്‍ഗങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകളും നൽകി. മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ നടത്തിവരുന്ന വിവിധ മീലാദ് പ്രോഗ്രാമുകളുടെ ഭാഗമായാണ് ജനറല്‍ ആശുപത്രികളിലെ രോഗികളെ സഹായിക്കുന്നതിന് ഭാരവാഹികൾ എത്തിയത്.

ഓരോ രോഗിയെയും സമാശ്വസിപ്പിച്ച് പ്രാര്‍ഥന നടത്തി മണിക്കൂറുകള്‍ ചെലവഴിച്ചാണ് ഭാരവാഹികൾ പിരിഞ്ഞത്. കഴിഞ്ഞവര്‍ഷം ജനറല്‍ ആശുപത്രിയിലേക്ക് സ്‌ട്രെച്ചര്‍ ട്രോളി നല്‍കിയിരുന്നു. ചൂട് വെള്ള സംഭരണി ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ അഡ്വ. ഫൈസല്‍ നിര്‍വഹിച്ചു. രോഗികള്‍ക്കുള്ള ഫ്രൂട്ട് കിറ്റ് വിതരണം ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.

ഡോ. ജമാലുദ്ദീന്‍, ഡപ്യൂട്ടി സൂപ്രണ്ട് ഗീതാ ഗുരുദാസന്‍, ഹെഡ് നഴ്‌സ് ഗീതാ ശ്രീധരന്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, നാഷണല്‍ അബ്ദുല്ല, മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും  സിദ്ദീഖ് ഹിമമി ഗുണാജെ നന്ദിയും പറഞ്ഞു.

Muhimmath gives water heater to general hospital, kasaragod, kerala, news, skyler-ad, .