ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊന്ന കേസ്: മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും


കാ​സ​ര്‍​ഗോ​ഡ്: നവംബര്‍ 04.2018. മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ ബെ​ള്ളൂ​ര്‍ തൗ​ഫീ​ഖ് മ​ന്‍​സി​ലി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച സ്ഥ​ലം കു​ഴി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലീ​സ് തീ​രു​മാ​നം. ഇ​തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം ആ​ര്‍​ഡി​ഒ​യ്ക്ക് അ​പേ​ക്ഷ ന​ല്‍​കി. തെ​ക്കി​ല്‍ പു​ഴ​യി​ലെ ഉ​ക്രം​പാ​ടി​യി​ല്‍ 2012 ഏ​പ്രി​ല്‍ ഏ​ഴി​ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടി​രു​ന്നു. പ​രി​യാ​ര​ത്ത് വി​ദ​ഗ്ധ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ആ​ളെ തി​രി​ച്ച​റി​യാ​ത്ത​തി​നാ​ല്‍ ക​ണ്ണൂ​ര്‍ പ​യ്യാ​മ്പ​ല​ത്താ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്.

മൃ​ത​ദേ​ഹം കൊ​ല്ല​പ്പെ​ട്ട മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടേ​താ​ണെ​ന്ന് സം​ശ​യ​മു​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നീ​ക്കം ന​ട​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച സ്ഥ​ലം കു​ഴി​ച്ചെ​ടു​ത്തു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്.

2012 മാ​ര്‍​ച്ച് അ​ഞ്ചി​നും 30നും ​ഇ​ട​യി​ലാ​ണ് ബേ​വി​ഞ്ച സ്റ്റാ​ര്‍ ന​ഗ​റി​ലെ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് കു​ഞ്ഞി കൊ​ല്ല​പ്പെ​ട്ട​ത്. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ഭ​ര്‍​ത്താ​വി​നെ കാ​മു​ക​ന്‍ ഉ​മ്മ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴു​ത്തി​ല്‍ ഷാ​ളി​ട്ട് കു​രു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഭാ​ര്യ സ​ക്കീ​ന പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​മ്മ​റി​നെ​യും ഭാ​ര്യ​യെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടി​യ ഇ​രു​വ​രെ​യും ഉ​ക്രം​പാ​ടി​യി​ലെ ച​ന്ദ്ര​ഗി​രി പു​ഴ​യി​ല്‍ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം ക​സ്റ്റ​ഡി കാ​ലാ​വ​ധി തീ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് സ​ക്കീ​ന​യെ​യും കാ​മു​ക​ന്‍ ഉ​മ്മ​റി​നെ​യും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related News:
ആറര വര്‍ഷം മുമ്പ് യുവാവിനെ കാണാതായ സംഭവം കൊലയെന്ന് തെളിഞ്ഞു: കൊലപാതകത്...

Kasaragod, Kerala, news, Crime, Murder case, Dead body, Postmortem, Police, Muhammad Kunhi murder case; Dead body will test detailed.