മുഗു സഹകരണ ബാങ്ക്; യു.ഡി.എഫ് തിരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു, ബി.ജെ.പി.ക്ക് ജയം, ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം


ബ​ദി​യ​ഡു​ക്ക: നവംബര്‍ 06.2018. മുഗു സഹകരണ ബാങ്ക് തിരെഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ജയം. യു.ഡി.എഫ് തിരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ആഹ്ളാദ പ്രകടനത്തിനിടെ സി​പി​എം, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സംഘർഷവുമുണ്ടായി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് കൂ​ട്ടം കൂ​ടി നി​ന്ന​വ​രെ ലാ​ത്തി വീ​ശി ഒാ​ടി​ച്ചു. നൂ​റു​പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​റ​ര​യോ​ടെ മു​ണ്ട്യ​ത്ത​ടു​ക്ക​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി ​ജെ​പി സം​ഘ​ട​ന​യാ​യ സ​ഹ​കാ​ര്‍ ഭാ​ര​തി എ​ല്ലാ സീ​റ്റു​ക​ളി​ലും വി​ജ​യം നേ​ടി​യി​രു​ന്നു. ഇ​തി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാവാ​ക്യം വി​ളി​ച്ചതിനെ തുടർന്ന് സം​ഘ​ര്‍​ഷം ഉടലെടുക്കുകയായിരുന്നു.

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യ നാ​രാ​യ​ണ, അ​ജി​ത് പ്ര​സാ​ദ്, ഹ​രീ​ഷ് തു​ട​ങ്ങി 63 ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ന്തോ​ഷ്, പ്ര​ദീ​പ് കൃ​ഷ്ണ​ന്‍, സോ​മ​പ്പ തു​ട​ങ്ങി 37 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. 

Kasaragod, Kerala, news, Mugu cooperative bank; UDF boycott election, BJP wins.