റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ ഇന്നോവയിൽ വന്ന സംഘം 15 ലക്ഷം രൂപ തട്ടിപ്പറിച്ചെന്ന് പരാതി; അന്വേഷിച്ച പോലീസ് പിടിച്ചെടുത്തത് 1.75 കോടി, സംഭവത്തിൽ തലപ്പാടി സ്വദേശിയടക്കം രണ്ടു പേർ മംഗളൂരുവിൽ അറസ്റ്റിൽ


മംഗളൂരു: നവംബര്‍ 05.2018. റോഡു മുറിച്ചു കടക്കുന്നതിനിടെ അഞ്ചംഗ സംഘം ഇന്നോവ കാറിൽ വന്ന് പതിനഞ്ച് ലക്ഷം തട്ടിയെടുത്തെന്ന പരാതി അന്വേഷിച്ച മംഗളൂരു പോലീസ് കണ്ടെത്തിയത് രണ്ടേകാൽ കോടി രൂപ തട്ടിപ്പറിച്ച ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ഒക്ടോബർ 23ന് മംഗളൂരു ലേഡി ഹിൽ ബസ് സ്റ്റോപ്പിനടുത്ത് താൻ റോഡ് മുറിച്ചു കടക്കുമ്പോൾ ഇന്നാവ കാറിലെത്തിയ സംഘം തന്നെ തടഞ്ഞുവെച്ച് കയ്യിലൂണ്ടായിരുന്ന പതിനഞ്ച് ലക്ഷം തട്ടിപ്പിച്ചെന്ന്  മഞ്ചുനാഥ് ഗണപതി എന്നയാൾ മംഗളുരു ഉർവ പോലീസി പരാതി നൽകുകയായിരുന്നു.

ഒക്ടോബർ 26 ന് കിട്ടിയ പരാതിയിൽ ഉർവ പോലീസ് അന്വഷണം നടത്തുകയും രണ്ട് പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. തലപ്പാടി സ്വദേശി അബ്ദുൽ മന്നാൻ (32), പടീൽ സ്വദേശി റാസി(26) എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ രണ്ടു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയാണ് തട്ടിപ്പറിച്ചെതെന്ന് കണ്ടെത്തിയായിരുന്നു, ഇതിൽ 1. 75 കോടി രൂപ പോലീസ് ഇവരിൽ നിന്നും പിടികൂടി. ഇന്നോവ കാറും പിടികൂടിയിട്ടുണ്ട്.
അബ്ദുൽ മന്നാന്റെ പേരിൽ ഉള്ളാൾ, കോണാജെ പോലിസ് സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകൾ നിലവിലുണ്ട്.

കാർ സ്ട്രീറ്റിലെ വെള്ളി വ്യാപാരി സന്താഷ് എന്നയാളുടെതാണ് നഷ്ടപ്പെട്ട തുക. മുംബൈയിൽ നിന്നും മംഗളൂരുവിലേക്ക് കൊണ്ട് വരികയായിരുന്നു ഈ തുക.  സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെട്ടു.

സെൻട്രൽ ക്രൈം ബ്രാഞ്ച് ശാന്താറാം, പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം സുന്ദർ, ഉർവ എസ് ഐ  രവീഷ് നായിക് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.Mangalore, news, ദേശീയം, Money snatch, complaint, Police, Arrested, Seized, Car, transit-ad, Money snatched; 2 arrested in Manglore.