വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു മദ്‌റസ അധ്യാപകർ അറസ്റ്റിൽ


കൂത്തുപറമ്പ്: നവംബര്‍ 11.2018. വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു മദ്‌റസ അധ്യാപകരെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത കൊടുവന്‍മൂഴിയിലെ എരഞ്ഞിക്കോത്ത് വീട്ടില്‍ കെ.കെ. അബ്ദുറഹ്മാന്‍ മൗലവി (44), വയനാട് നാലാംമൈല്‍ കെല്ലൂരിലെ ടി. അബ്ദുന്നാസര്‍ മൗലവി (48) എന്നിവരെയാണ് കണ്ണവം പൊലീസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം വിദ്യാര്‍ഥികളാണ് പീഡനത്തിനിരയായത്. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. 

തുടര്‍ന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ചൈല്‍ഡ് ലൈനിലും കണ്ണവം പൊലീസിലും പരാതി നല്‍കുകയായിരുന്നു. കണ്ണവം എസ്.ഐ കെ.വി. ഗണേശന്റെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

Kerala, news, Molestation, Police, Arrested, Parents, Complaint, Child line, Remand, Molestation; 2 arrested