മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ ബണ്ടശാല അബ്ദുൽ റഹ്മാൻ നിര്യാതനായി


മൊഗ്രാൽ പുത്തൂർ :നവംബര്‍ 28.2018. മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ പഴയ കാല  കർഷകനും  പൗര പ്രമുഖനുമായ  ബണ്ടശാല അബ്ദുൽ റഹ്മാൻ(82)  മരണപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖം മൂലം കുറച്ച് മാസമായി കിടപ്പിലായിരുന്നു.
കോട്ടക്കുന്ന് അംഗനവാടി സ്ഥാപിക്കാൻ വേണ്ടി  സ്വന്തം സ്ഥലം പതിച്ചു  നൽകിയ ഉദാര വ്യക്തിയായിരുന്നു.

പരേതനായ മമ്മു ഹാജിയുടെ മകൾ ഉമ്മാലിമ്മയാണ് ഭാര്യ. കബീർ ,അഷ്‌റഫ് ,മജീദ് സിദ്ദീഖ്‌(എല്ലാവരും ഹൂബ്ലി ), സമീറ എന്നിവർ മക്കളാണ്. മരുമക്കൾ : മൈമൂന, താഹിറ, ഹസീന, ബുഷ്‌റ, അബ്ദുൽ റഹ്‌മാൻ ഉളുവാർ.

പരേതരായ  ദേശാംകുളം  അബൂബക്കർ ഹാജി ബണ്ടശാല മുഹമ്മദ്, ദേശാംകുളം അബ്ദുൽ ഖാദർ, കുഞ്ഞഹമ്മദ്‌, നഫീസ, മറിയുമ്മ എന്നിവർ  സഹോദരങ്ങളാണ്.

കോട്ടക്കുന്ന്  ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

mogral puthur, kasaragod, kerala, news, Obituary, Mogral Puthur Kottakkunnu Abdul Rahman passes away.