പ്രളയദിനങ്ങളിൽ വീണ്ടെടുത്ത മൂല്യങ്ങൾ നവകേരള സൃഷ്ടിക്ക് അനിവാര്യം - ദേശീയവേദി സെമിനാർ


മൊഗ്രാൽ : നവംബര്‍ 02.2018. പ്രളയ ദിനങ്ങളിൽ വീണ്ടെടുത്ത മൂല്യങ്ങളും നന്മകളും നവകേരള സൃഷ്ടിക്ക് അനിവാര്യമാണെന്ന് മാധ്യമപ്രവർത്തകൻ  ഷഫീഖ് നസ്‌റുള്ള പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച്  'നവകേരളം: പ്രത്യാശകളും ആകുലതകളും' എന്ന വിഷയത്തിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച  സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്ലും സിമൻറും ചേർത്ത് പുതു കേരളം നിർമ്മിക്കാൻ എളുപ്പമാണ്. എന്നാൽ പ്രളയ നാളുകളിലെ സ്നേഹവും സൗഹൃദവും കാരുണ്യവും വിട്ടുവീഴ്ചയും സഹാനുഭൂതിയും ചേർത്താവണം നവ കേരളത്തിന്റെ വീണ്ടെടുപ്പ്.   
മതേതരമാണ് കേരളത്തിന്റെ പൊതുമണ്ഡലം എന്ന് ശക്തമായി അടയാളപ്പെടുത്തലായിരുന്നു പ്രളയം. ഇതാണ് ആകുലതകൾക്കിടയിലും നമുക്ക് മുന്നേറാനുള്ള  പ്രതീക്ഷകൾക്ക്  കരുത്ത് പകരുന്നത്- സെമിനാർ അഭിപ്രായപ്പെട്ടു.

കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എൽ.പുണ്ഡരികാക്ഷ  ഉദ്ഘാടനം ചെയ്തു. മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്‌ എ.എം.സിദ്ദീഖ് റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ബി.എൻ.മുഹമ്മദലി, ടി.എം.ഷുഹൈബ്, ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ പി.ടി.എ പ്രസിഡന്റ്‌ പി.എ ആസിഫ്, സയ്യിദ് ഹാദി തങ്ങൾ, എം.എ.മൂസ, എം എം.റഹ്‌മാൻ, നാസർ മൊഗ്രാൽ, എം.എ.അബ്ദുൽ റഹ്‌മാൻ, ടി.കെ.അൻവർ ,   മുഹമ്മദ്‌കുഞ്ഞി മാസ്റ്റർ, എൻ.എ.ഖാദർ മാസ്റ്റർ, ടി.കെ.ജാഫർ, നാഫിഹ്.എം.എം,മുഹമ്മദ്‌ അബ്‌കോ, കെ.പി മുഹമ്മദ്‌, പി .വി.അൻവർ  പ്രസംഗിച്ചു. ജന.സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതവും ട്രഷറർ എം.വിജയകുമാർ നന്ദിയും പറഞ്ഞു.

Mogral, Kasaragod, Kerala, news, Mogral Deshiya Vedhi conducted seminar on Kerala Piravi day.