ക്ലീൻ മൊഗ്രാലുമായി ദേശീയ വേദി; മാലിന്യ മുക്തമായി നാട്


മൊഗ്രാൽ : നവംബര്‍ 19.2018. ക്ലീൻ മൊഗ്രാലുമായി ദേശീയവേദി പ്രവർത്തകർ കച്ചകെട്ടി രംഗത്തിറങ്ങിയപ്പോൾ ഇശൽ ഗ്രാമമായ മൊഗ്രാൽ മാലിന്യ മുക്തമായി മാറി . മൊഗ്രാൽ ദേശീയവേദി ക്ലീൻ മൊഗ്രാലിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ശുചീകരണ യജ്ഞമാണ് നാടിന് മൊത്തം പത്തരമാറ്റിന്റെ തിളക്കം സമ്മാനിച്ചത്. ജെ.സി.ബി അടക്കമുള്ള യന്ത്ര സാമഗ്രികളുടെ സഹായത്തോടെയാണ് ദേശീയവേദി പ്രവർത്തകർ മൊഗ്രാൽ പാലം മുതൽ പെർവാഡ് വരെയുള്ള 3 കി.മീ ദേശീയ പാതയോരം ശുചീകരിച്ചത്. രാവിലെ 9 ന്  തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ വൈകിട്ട് 6 മണി വരെ നീണ്ടു നിന്നു.

ദേശീയ പാതയോരം കാട് മൂടിക്കിടക്കുന്നത് മൂലം കാൽനട യാത്രപോലും ദുസ്സഹമായ സാഹചര്യത്തിലാണ് ദേശീയവേദി ക്ലീൻ മൊഗ്രാലുമായി രംഗത്തിറങ്ങിയത്. തുടർച്ചയായി നാലാം വർഷമാണ് ഈ മാതൃകാ പദ്ധതിയുമായി ദേശീയവേദി മുന്നിട്ടിറങ്ങിയത്.

ക്ലീൻ മൊഗ്രാൽ കുമ്പള സി.ഐ പ്രേംസദൻ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ .എ മുഖ്യാതിഥിയായിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ, എം.എ ഹമീദ് സ്പിക്, ടി.എം.ഷുഹൈബ്, പി എ ആസിഫ് , എം.പി.ഹംസ, നാസർ മൊഗ്രാൽ, സി.എച്ച് ഖാദർ, തോമസ് പി ജോസഫ് പ്രസംഗിച്ചു. 
ജന.സെക്രട്ടറി: റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. 

ക്ലീൻ മൊഗ്രാലിന് എം.എ മൂസ , എം എം റഹ്‌മാൻ, വിജയകുമാർ , ശിഹാബ് മാസ്റ്റർ , ടി കെ അൻവർ, നാഫിഹ് എം.എം, മുഹമ്മദ്‌ അബ്‌കോ , എം എസ് മുഹമ്മദ്‌ കുഞ്ഞി, അബ്ദുൽ റഹ്‌മാൻ നെല്ലിക്കട്ട, മുഹമ്മദ്‌ കെ.പി , എച്ച് എ ഖാലിദ് , മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, പി വി അൻവർ, ഷരീഫ് ഗല്ലി, കാദർ മൊഗ്രാൽ, മനാഫ് എൽ.ടി , ടി .കെ ജാഫർ, എം.പി.എ.ഖാദർ, ഹമീദ് അഹ്‌മദ്‌, സുബൈർ ബി.എം, ഹാരിസ് ബഗ്ദാദ് , ടി എ ജലാൽ,ബി.കെ.മുനീർ,
കാദർ മാസ്റ്റർ, ഇഖ്‌ബാൽ എം എ , ലത്തീഫ് കൊപ്പളം നേതൃത്വം നൽകി.

Mogral deshiya vedhi cleaned from Mogral bridge to Perward, mogral, kasaragod, kerala, news, alfalah ad.