കുമ്പളയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കർണാടകയിൽ കണ്ടെത്തി


കുമ്പള: നവംബര്‍ 14.2018. കുമ്പളയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കർണാടകയിലെ പാണ്ഡേശ്വരത്ത് കണ്ടെത്തി. കുമ്പള ഗവ. ഹയർ സെക്കൻററി സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിയും ബംബ്രാണയിലെ പരേതനായ മുസ്ലിയാർ വളപ്പ് യൂസുഫിന്റെ മകനുമായ മുഹമ്മദി(13)നെയാണ് ബുധനാഴ്ച ഉച്ചയോടെ കാണാതായത്. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വിട്ട സമയത്താണ് കുട്ടി നാടുവിട്ടത്. 

വൈകുന്നേരം പതിവു നേരം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണ്മാനില്ലെന്ന് ബോധ്യപ്പെട്ടത്. പിന്നീട് വീട്ടുകാർ ബന്ധു വീടുകളിലും സ്കൂളിലും ടൗണിലും റെയിൽവെ സ്റ്റേഷനിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

തുടർന്ന് കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എല്ലാ സ്റ്റേഷനുകളിലും വിവരം നൽകി അന്വേഷിച്ചു വരുന്നതിനിടെ രാതി 8.15 ഓടെ പാണ്ഡേശ്വരത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സഹോദരനും ബന്ധുക്കളും പാണ്ഡേശ്വരത്തെത്തി കുട്ടിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു.

Missing student found in Karnataka, kumbla, kasaragod, kerala, news, alfalah ad.