മാത്യു.ടി തോമസ് രാജിവെച്ചു


തിരുവനന്തപുരം: നവംബര്‍ 26.2018. മാത്യു.ടി തോമസ്​ ജലവിഭവമന്ത്രി സ്ഥാനത്തുനിന്നും  രാജിവച്ചു. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. ക്ലിഫ്​ ഹൗസിലെത്തിയാണ്​ മുഖ്യമന്ത്രിക്ക്​ രാജിക്കത്ത്​ കൈമാറിയത്​. പകരം മന്ത്രിയാകുന്ന കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും.

വെള്ളിയാഴ്ച ബംഗ്ളൂരുവിൽ ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന് ഉന്നതതല ചർച്ചയിലാണ് മന്ത്രിയെ മാറ്റാൻ തീരുമാനിച്ചത്. പാർട്ടി കത്ത് നേരത്തെ കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ഏൽപിച്ചിരുന്നു. ജെഡിഎസിന്‍റെ ആഭ്യന്തരകാര്യം എന്ന നിലക്ക് സിപിഎമ്മും തീരുമാനത്തോട് യോജിക്കുകയാണ്. മാത്യു ടി തോമസിന്‍റെ രാജിക്കത്ത് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടത് നേതാക്കളുമായി കൂടിയാലോചിക്കും. 

ഉടൻ എൽഡിഎഫ് ചേർന്ന് കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കും. 
ദേശീയ നേതൃത്വം തീരുമാനം അടിച്ചേൽപിച്ചുവെന്നാണ് മാത്യു ടി തോമസ് വിഭാഗത്തിന്‍റെ പരാതി. കൃഷ്ണൻകുട്ടി മന്ത്രിയാകുമ്പോൾസംസ്ഥാന പ്രസിഡണ്ട് ആരാകണം എന്നതിനെ കുറിച്ച് പാർട്ടിയിൽ വലിയ തർക്കമുണ്ട്. 

അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്​​ മാ​ത്യു ​ടി. ​തോ​മ​സ്​ വ​രു​ന്ന​ത്​ ത​ട​യാ​ൻ എ. ​നീ​ല​ലോ​ഹി​ത​ദാ​സ​​​​ന്റെ പേ​രാ​ണ്​ കൃ​ഷ്​​ണ​ൻ​കു​ട്ടി വി​ഭാ​ഗം ഉ​യ​ർ​ത്തു​ന്ന​ത്. സി.​കെ. നാ​ണു​വി​ന്​ പ്ര​സി​ഡ​ൻ​റ്​ ആ​കാ​ൻ താ​ൽ​പ​ര്യ​മു​ണ്ട്. പ​ക്ഷേ, നി​ല​വി​ലെ ക​ലു​ഷി​ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​വാ​യ​ത്തി​ൽ ന​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന അ​ഭി​പ്രാ​യം നേ​താ​ക്ക​ൾ​ക്കു​ണ്ട്. പ്ര​സി​ഡ​ൻ​റി​​​​ന്റെ കാ​ര്യ​ത്തി​ൽ ധാ​ര​ണ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കു​മെ​ന്നു​​മാ​ണ്​ ദേ​ശീ​യ നേ​തൃ​ത്വം മു​തി​ർ​ന്ന നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്​.

Minister Mathew T Thomas resigned, kerala, news.