മീലാദ് നഗർ മിലാദ് ഫെസ്റ്റ് - 2018; ലോഗോ പ്രകാശനം ചെയ്തുമൊഗ്രാൽ: നവംബര്‍ 30.2018. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മൊഗ്രാൽ മിലാദ് നഗറിൽ വെച്ച് നടക്കുന്ന മിലാദ് ഫെസ്റ്റ് - 2018 നബിദിനാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. സ്വാഗത സംഘം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പഴയ മിലാദ് കമ്മിറ്റി സീനിയർ അംഗം പി.എം. മുഹമ്മദ് ഒമാൻ ഗൾഫ് കമ്മിറ്റി അംഗം നജുവിന് നൽകികൊണ്ട് ലോഗോ പ്രകാശനം നിർവഹിച്ചു.
            
2018 ഡിസംബർ 7-ാം തീയ്യതിയാണ് മിലാദ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.  പഴയ മിലാദ് കമ്മിറ്റിയുടെ ഒരു ഓർമ്മ പുതുക്കലിന്റെ ഭാഗമായാണ് ഇങ്ങിനെയൊരു പരിപാടി ആസൂത്രണം ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെ 9.30ന് " ദീനീ രംഗത്തെ മുസ്ലീം സ്ത്രീകൾ " എന്ന വിഷയത്തിൽ സെമിനാറൊടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.

ഉച്ചയ്ക്ക് 1.30 ന് മൗലൂദ് പാരായണം, 3 മണിക്ക് പഴയമിലാദ് കമ്മിറ്റി അംഗം എം. പി. എ. റഹ്മാൻ അനുസ്മരണം, വൈകുന്നേരം 4 മണി മുതൽ മൊഗ്രാലിലെയും, പരിസര പ്രദേശങ്ങളിലെയുമായി 7 മദ്രസകളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ഇസ്ലാമിക കലാമത്സരം, വൈകുന്നേരം 6.30ന് സമാപന സമ്മേളനം, 7.30 ന് മിലാദ് നഗറുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്വിസ് മത്സരം, 8 മണിക്ക് പൂർവ്വ വിദ്യർത്ഥികളുടെ കലാപ്രദർശന മത്സരം, രാത്രി 9 മണിക്ക് മിലാദ് പ്രഭാഷണം, 9.30 ന് മജ്ലിസുന്നൂർ, ആദരിക്കൽ ചടങ്ങ് എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

ചടങ്ങിൽ എം. പി. എ. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. എം. എ. മൂസ, എം. എ. ഇബ്രാഹിം, കെ. എ. മുഹമ്മദ് സി. എച്ച്. കാദർ, ടി. എ. ജലാൽ, ഷാഫി മിലാദ് നഗർ, റിയാസ് മൊഗ്രാൽ, ടി. പി. അബ്ദുള്ള , ഇബ്രാഹിം മിലാദ് നഗർ, എം. എസ്. അഷറഫ്, ബഷീർ ഫിർദൗസ്, മിദ്ലാജ്. ടി. പി, എ. എം. അബ്ദുൽ ഖാദർ ലിബാസ്, സിദ്ധിഖ്. പി. എസ്, ടി. ഹനീഫ്, എം. എസ്.  മുഹമ്മദ് കുഞ്ഞി, സഫ് വാൻ, ഇർഷാദ്, ബാസിത്, മുഹമ്മദ് ഫസൽ എന്നിവർ പ്രസംഗിച്ചു, എം. എ. അബ്ദുൽ റഹിമാൻ യു. എ. ഇ. സ്വാഗതം പറഞ്ഞു.

Milad nagar meelad fest; logo released, mogral, kasaragod, kerala, news.