കൊടിയമ്മ ജമാഅത്തിനു കീഴിൽ പരിസ്ഥിതി സൗഹൃദ നബിദിനാഘോഷം


കുമ്പള: നവംബര്‍ 18.2018. കൊടിയമ്മ ജമാഅത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ നബിദിനാഘോഷം പരിസ്ഥിതി സൗഹൃദം. ഇതിന്റെ ഭാഗമായി ജമാഅത്തിലെ പന്ത്രണ്ടോളം മഹല്ലുകളിലെ  മദ്റസാ വിദ്യാർഥികളും നാട്ടുകാരുടെയും നേതൃത്വത്തിൽ നബിദിന റാലി തിങ്കളാഴ്ച്ച വൈകീട്ട് നാലിന് ജുമാ മസ്ജിദു പരിസരത്തുനിന്നാരംഭിക്കും. റാലിയിലും നബിദിനാഘോഷ പരിപാടികളിലും പാനിയങ്ങളും മറ്റും നൽകുന്നതിന് പ്ലാസ്റ്റിക്ക് പാത്രങ്ങൾ നിരോധിച്ചും പൊതു നിരത്തുകളിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടേയുള്ള തോരണങ്ങൾ പൂർണ്ണമായും  ഒഴിവാക്കിയുള്ള കർശന നിയന്ത്രണങ്ങൾ പാലിച്ചുള്ള റാലിയാണ് കൊടിയമ്മ ജമാഅത്ത് കമ്മിറ്റിയുടേത്. 

നബി ദിനാഘേഷം മാതൃകാപരമായ രീതിയിൽ നടത്തുന്നതിന് ഇരുപത് ഇന നിർദ്ധേശങ്ങൾ ഉൾപ്പെടുത്തി ജമാഅത്ത് കമ്മിറ്റി സർക്കുലർ ഇറക്കിയിട്ടുണ്ട്. സർക്കുലറിന്റെ ഉള്ളടക്കം മഹല്ലുകൾ ചർച്ച ചെയ്യുകയും ഇതു സംബന്ധിച്ച് ഉത്ബോധനം നടത്തുകയുമുണ്ടായി. കൊടിയമ്മ  ജമാഅത്തു കമ്മിറ്റിയുടെ  തീരുമാനത്തെ കുമ്പള പൊലിസ് പ്രശംസിച്ചു. മൂന്നു ദിവസത്തെ പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച്ച രാവിലെ  ജമാഅത്ത് ആക്ടിംങ് പ്രസിഡന്റ് അഷ്റഫ് കൊടിയമ്മ പതാക ഉയർത്തി. ഖത്തീബ് മഹ്മൂദ് സഅദി പ്രാർത്ഥന നടത്തി. 

സ്വദർ മുഅല്ലിം അബൂബക്കർ സാലൂദ് നിസാമി, മുദരിസ് സക്കരിയാ ഫൈസി, അബ്ദുൽ കാദർ മുസ് ലിയാർ, പി.കെ.  അബ്ദുൽ ഖാദർ വിൽ റോഡി, സായുക്ത ജമാഅത്ത് പ്രസിഡന്റ് ഐ.കെ. അബ്ദുല്ല കുഞ്ഞി, ജമാഅത്ത് സെക്രട്ടറി പി.ബി ഇബ്രാഹിം, മമ്മാലി അന്തുഞ്ഞി, അബ്ദുൽ റഹിമാൻ ഊളിഗം, സിദ്ധീഖ് മൗലവി, അബ്ദുൽ കാദർ പി.ബി സംബന്ധിച്ചു.

Milad day celebration in Kodiyamma without using plastics, kumbla, kasaragod, kerala, news, GoldKing-ad.