എം ഐ ഷാനവാസ്, എ എം ഫാറൂഖ് അനുസ്മരണം സംഘടിപ്പിച്ചു


മൊഗ്രാൽ: നവംബര്‍ 22.2018. മുതിർന്ന കോൺഗ്രസ് നേതാവും, വയനാട് എം.പി. യുമായിരുന്ന എം.ഐ. ഷാനവാസ്, കർണ്ണാടക ഹൈക്കോടതി റിട്ട: ജഡ്ജി എ. എം. ഫാറൂക് എന്നീ മഹത് വ്യക്തിത്വങ്ങളുടെ നിര്യാണത്തിൽ മൊഗ്രാൽ എം.സി. അബ്ദുൽ ഖാദർഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

മതേതര ഭാരതത്തിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ ശബ്ദമാണ് എം. ഐ. ഷാനവാസിന്റെ നിര്യാണത്തിലൂടെ നിലച്ചുപോയതെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഇടയ്ക്കിടെ മൊഗ്രാലിൽ എത്താറുള്ള റിട്ട: ജഡ്ജി എ.എം.ഫാറൂഖിലൂടെ മൊഗ്രാലിന് നന്മ നിറഞ്ഞ വ്യക്തിത്വത്തെയും, ഇശൽ ഗ്രാമത്തിന്റെ ഉപദേശകനെയുമാണ് നഷ്ടപ്പെട്ടു പോയതെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.എൻ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.സി. കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ടി.സി. അഷ്റഫലി അനുസ്മരണ പ്രഭാഷണം നടത്തി. 

ട്രസ്റ്റ് ഗൾഫ് കമ്മിറ്റി അംഗം എം. പി. ഹംസ, കെ.കെ. സകീർ ഖത്തർ, നാസിർ മൊഗ്രാൽ, മൊഗ്രാൽ ദേശീയ വേദി സെക്രട്ടറി റിയാസ് മൊഗ്രാൽ, എം. പി. അബ്ദുൽ ഖാദർ , ടി.കെ.അൻവർ, സി.എം. ഹംസം, കെ.പി. മുഹമ്മദ്, പി.വി.അൻവർ, എച്ച്.എം. കരീം, ബി.എ.മുഹമ്മദ്കുഞ്ഞി, മുഹമ്മദ് അബ്കോ, ശരീഫ് ഗല്ലി , കെ. എം. മുഹമ്മദ്, ഹനീഫ, എം.എ. ഇഖ്ബാൽ, ബി.എം.സുബൈർ, എം.എസ്.മുഹമ്മദ്കുഞ്ഞി, മുവാസ് , നിഹാൽ എന്നിവർ പ്രസംഗിച്ചു. എം. എ. മൂസ സ്വാഗതം പറഞ്ഞു.

M.I Shanavas, A.M Farooq remembrance conducted, mogral, kasaragod, kerala, news, jhl builders ad.