ഉപ്പളയിൽ മീലാദ് റാലി ഇന്ന്


കുമ്പള: നവംബര്‍ 10.2018. ബായാർ മുജമ്മഉ സ്സഖാഫത്തി സുന്നിയയുടെ "ഹുബ്ബുറസൂല്‍" മീലാദ് കാമ്പയിനിന്റെ ഭാഗമായി  കേരള മുസ്ലിം ജമാഅത്ത്,  എസ് വൈ എസ്. എസ്  എസ്  എഫ് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മീലാദ് വിളംബര റാലി ശനിയാഴ്ച്ച  ഉപ്പളയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടു മണിക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ  നേതാക്കളെ  ബായാറിൽ നിന്നും  മണ്ണംകുഴിയിലേക്ക് ആനയിക്കും. നാലു മണിക്ക് മണ്ണംകുഴി മഖാം സിയാറത്തിന്ന് സമസ്ത വൈസ് പ്രസിഡന്റ് അലിക്കുഞ്ഞി ഉസ്താദ് ഷിറിയ നേതൃത്വം നൽകും.

തുടർന്ന്  കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്‌, എസ് എം എ, ജംഇയ്യത്തുൽ മുഅല്ലിമീൻ, ജില്ല, സോൺ, ഡിവിഷൻ, മേഖല  സാരഥികൾ അണിനിരക്കുന്ന  മീലാദ് ഘോഷ യാത്ര ആരംഭിക്കും. ഘോഷ യാത്രയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച സ്കൗട്ട്  കേഡറ്റുകളും ദഫ് സംഘങ്ങളും അണിനിരക്കും. 

അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചിക്കോയ അൽബുഖാരി ബായാർ തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്‌ലിയാർ, ആറ്റക്കോയ തങ്ങൾ ബാഹസൻ, ജലാലുദ്ധീൻ അൽബുഖാരി, മുഹ്‌സിൻ സൈദലവിക്കോയ അൽബുഖാരി കുഞ്ചിലം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഹമീദ് മൗലവി ആലംപാടി, പാത്തൂർ മുഹമ്മദ് സഖാഫി, അബ്ദുൽ ഖാദിർ സഖാഫി കട്ടിപ്പാറ, അബ്ദുൽ ജബ്ബാർ  സഖാഫി പാത്തൂർ, അശ്‌റഫ് സഅദി മല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകും.

വാർത്ത സമ്മേളനത്തിൽ അബ്ദുൽ ജബ്ബാർ സഖാഫി, സിദ്ദീഖ് സഖാഫി ബായാർ, ഹമീദ് ഹാജി  കൽപന, ഷാഫി സഅദി ഷിറിയ, എം പി മുഹമ്മദ്, നിയാസ് സഖാഫി, മുസ്തഫ മുസ്ലിയാർ, അബ്ദുൽ റഹ്മാൻ മിൽമ എന്നിവർ സംബന്ധിച്ചു.

Kerala, news, Kasaragod, Kumbla, Meelad rally in Uppala on Today.