റബീഹ് സംഗമവും അനുസ്മരണവും നടത്തി


ദുബായ്: നവംബര്‍ 19.2018. കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അകാഡമി ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ "മുഹമ്മദ്  നബി (സ) അനുപമ വ്യക്തിത്വം" എന്ന പ്രമേയത്തില്‍ മീലാദ് സംഗമവും കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, സി എം ഉസ്താദ് എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു.

ദുബൈ ദേരയിൽ നടന്ന പരിപാടിയിൽ കണ്ണിയത്ത് അക്കാദമി ദുബായ് ചാപ്റ്റർ പ്രസിഡണ്ട് അബ്ദുറസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. കണ്ണിയത്ത് അക്കാദമി ട്രഷററും ദുബായ് കെഎംസിസി കാസർകോട് ജില്ലാ ജനഃസെക്രട്ടറിയുമായ സലാം കന്യാപാടി സംഗമം ഉദ്ഘാടനം ചെയ്തു. ഉസ്താദ് അബ്ദുൽ ഖാദർ അസ്അദി, കബീര്‍ അസ്അദി, നൗഫല്‍ പാറക്കട്ട തുടങ്ങിയവര്‍ മൗലീദ് പരായണത്തിന് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ അസ്അദി അനുസ്മരണ പ്രഭാഷണം നടത്തി.

കെഎംസിസി നേതാക്കളായ ഹസൈനാർ തോട്ടുംബാഗം, ടി ആർ ഹനീഫ്, മുനീർ ചെർക്കള, റഷീദ് ഹാജി കല്ലിങ്കൽ, ഹസൈനാർ ബീജന്തടുക്ക, എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് ട്രഷറർ ഫാസിൽ മെട്ടമ്മൽ, ഫൈസൽ പട്ടേൽ , പി.ഡി.നൂറുദ്ദീൻ മഹമൂദ്ഹാജി പൈവളിഗെ, സുബൈർ അബ്ദുല്ല സത്താർ ആലംപാടി,സുഹൈല്‍ കോപ്പ, ത്വാഹിര്‍ മുഗു, സിദ്ദീഖ് കനിയടുക്കം, സുബൈർ മാങ്ങാട്, അസീസ് ബെള്ളൂർ, അന്താസ് ചെമ്മനാട്, റഹീം താജ്, അബ്ദുൽഖാദർ ബെളിഞ്ചം, സിദ്ദീഖ് സിഎംസി, മൊയ്തീൻ ചെറൂണി, മുഹമ്മദ് പൊയ്യക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി വൈ ഹനീഫ കുംബടാജെ സ്വാഗതവും ഐ പി എം ഇബ്രാഹിം നന്ദിയും പറഞ്ഞു. 

കണ്ണിയത്ത് അകാഡമി ഭാരവാഹികളായ മുനീഫ് ബദിയടുക്ക, സത്താര്‍ നാരംപാടി, ജി എസ് ഇബ്രാഹിം ചന്ദ്രന്‍പാറ, അസീസ് കമാലിയ, അബ്ദുല്ല ബെളിഞ്ചം, എം എസ് ഹമീദ്, മുഹമ്മദ് ഹനീഫ തെക്കേക്കര, സിദ്ദീഖ് കൈക്കമ്പ, റസ്സാഖ് ബദിയടുക്ക, ലത്തീഫ് പൊയ്യക്കണ്ടം, ഹംസ ബദിയടുക്ക, അശ്രഫ് സദ്ധാം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Meelad meeting and remembrance conducted, Dubai, gulf, news, ഗൾഫ്, ദുബായ്.