പ്രാവാചക സ്മരണയിൽ നാടെങ്ങും നബിദിനം ആഘോഷിച്ചു


കാസര്‍കോട്: നവംബര്‍ 20.2018. പ്രവാചകസ്മരണകള്‍ അയവിറക്കി കൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നബിദിനം വിപുലമായി ആഘോഷിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന റാലി നിറചാര്‍ത്തായി. പള്ളികളും മദ്രസ്സകളും കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികളില്‍ വിശ്വാസികളായ നിരവധി പേരാണ് അണിനിരക്കുന്നത്. ഘോഷയാത്രയില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കാണാന്‍ ജനം ഒഴുകിയെത്തി. പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസികൾ സന്തോഷ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. 

അടുത്ത ദിവസങ്ങളില്‍ മദ്രസകളിലും മതസ്ഥാപനങ്ങളിലും കലാമത്സരങ്ങള്‍ അരങ്ങേറും. നബിദിനാഘോഷങ്ങള്‍ വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാനുള്ള നല്ല അവസരമാണെന്നു തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്‌ബേ മീലാദ് ദിനങ്ങളില്‍ കലാമത്സര പരിപാടികള്‍ നടത്തി വരുന്നു.. ദഫ്, അറബന തുടങ്ങിയ കലാരൂപങ്ങള്‍ നബിദിന റാലിയിലെ മുഖ്യ ആകര്‍ഷണ ഇനങ്ങളായിരുന്നു.


യുവശക്തി അംഗഡിമൊഗർ ക്ലബ്ബ് പ്രവർത്തകർ നബിദിന റാലിക്കു സ്വീകരണം നൽകുന്നു


ബെദിര ഹയാത്തുൽ ഹുദ മദ്രസയുടെ നബിദിന സന്ദേശ റാലിക്ക് അഹമദ് ദാരിമി ,ബി.എ. കുഞ്ഞഹമ്മദ് ,സി.എം.ഖാലിദ് ഹാജി ,സി.എ. ഹസ്സൻ ഹാജി ,ബി.എ. മുനീർ ,സിക്കന്തർ എന്നിവർ നേതൃത്വം നൽകുന്നു


മൊഗ്രാൽ മീലാദ് നഗറിൽ നബിദിനാഘോഷത്തിനു മീലാദ് കമ്മിറ്റി സീനിയർ അംഗം എം  എ  ഹംസ പതാക ഉയർത്തി
kasaragod, kerala, news, Meelad day celebrated in Kasaragod.