ലോകരാജ്യങ്ങളിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന പെരുമയും പ്രസക്തിയും മോഡി ഭരണത്തിൽ നഷ്ടപ്പെട്ടു- വി.കുഞ്ഞാലികുമ്പള : നവംബര്‍ 14.2018. ലോകരാജ്യങ്ങളിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന പെരുമയും പ്രസക്തിയും, രാജ്യം കഴിഞ്ഞ നൂറ്റാണ്ടുകളിലായി നേടിയെടുത്ത പുരോഗതിയും വികസനവും  കഴിഞ്ഞ നാലര വർഷത്തെ മോഡി ഭരണം കൊണ്ട് തകർക്കപ്പെട്ട് നൂറ്റാണ്ടുകൾ മുമ്പെയുള്ള പിന്നോക്ക അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്ന് ലോക് താന്ത്രിക്ക് ജനതാദൾ (എൽ.ജെ.ഡി) സംസ്ഥാന വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി പറഞ്ഞു. രാജ്യത്തെ കർഷകരും ദളിതൻമാരും മുസ്ലിംങ്ങളും പിന്നോക്ക വിഭാഗവും ഭയത്തോടെയാണ് ഇന്ന്  ജീവിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണകാലത്തെ ഓർമ്മപെടുത്തുന്ന രീതിയിൽ ഇന്ത്യയുടെ ഭരണഘടന സംവിധാനമായ സുപ്രിം കോടതിയേയും സി.ബി.ഐ യേയും റിസർവ്വ് ബേങ്കിനേയും സ്വന്തം ചൊൽപടിക്ക് നിർത്താൻ ശ്രമിക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്.  രാജ്യത്തെ കോർപറേറ്റ് അധിനിവേശ ശക്തികൾക്ക് പണയം വെച്ച് ദാസ്യ വേല ചെയ്യുകയാണ് മോഡി സർക്കാറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക് താന്ത്രിക്ക് ജനതാദൾ മഞ്ചേശ്വരം - കാസർകോട് സംയുക്ത മണ്ഡല കൺവെൻഷൻ മൊഗ്രാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

യോഗത്തിൽ മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എ കെ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. സിദ്ധീക്ക് അലി മൊഗ്രാൽ, ടി.വി. ബാലകൃഷണൻ, ടി. അജിത, എം.ജെ ജോയ്, അഹ്മദ് അലി കുമ്പള, സിദ്ധിക്ക് റഹ്മാൻ, ബാബു അണങ്കൂർ, എം. എ. ഹംസ, നുഹ്മാൻ മാസ്റ്റർ, എം  അബ്ദുറഹിമാൻ, റാഷിദ് മഞ്ചേശ്വരം, അബ്ദുല്ല കുഞ്ഞി, മജീദ് പി.സി, ബി.എൽ. മുഹമ്മദ്‌ അലി എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്വാഗതവും ഫവാസ് ഇബ്രാഹിം നന്ദിയും പറഞ്ഞു. 

Manjeshwaram-Kasaragod convention inaugurated in Mogral, Kumbla, Kasaragod, Kerala, news, GoldKing-ad.