ബാംബു തലസ്ഥാനം; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പഠന ശിബിരം നടത്തി


മഞ്ചേശ്വരം: നവംബര്‍ 12.2018. കാസർകോടിനെ കേരളത്തിന്റെ മുളയുടെ (ബാംബു) തലസ്ഥാനമാക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉപ്പള ലയൻസ് ക്ലബ്ബിൽ നടന്ന പഠന ശിബിരം പ്രസിഡന്റ് എ.കെ. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.

മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് അധ്യക്ഷനായി. ജില്ലാ കലക്ടർ സജിത്ത് ബാബു പദ്ധതി വിശദീകരിച്ചു. സി.പി.സി.ആർ.ഐ കാസർകോട് മേധാവി ഡോ.ഇ.എം. മുരളീധരൻ ക്ലാസെടുത്തു. കാസർകോട് പ്രോവർട്ടി എവിലിയേഷൻ യൂണിറ്റ് പ്രോജക്റ്റ് ഡയറക്ടർ ദിലീപ് പി.വി, നൂതനാകുമാരി സംസാരിച്ചു.

Manjeshwar, Kasaragod, Kerala, news, Manjeshwaram Block panchayath conducts study class.