മംഗളൂരു വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നു


ന്യൂഡല്‍ഹി: നവംബര്‍ 09.2018മംഗളൂരു വിമാനത്താവളത്തിൽ  സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കാൻ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചു. നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ  നടപ്പാക്കുന്നതിന് പാട്ടത്തിനു നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതായി മന്തി രവിശങ്കർ പ്രസാദ് അറിയിച്ചു. മംഗളൂറുവിന് പുറമെ തിരുവനന്തപുരം  അഹമ്മദാബാദ്, ജയ്‌പുര്‍, ലഖ്‌നൗ, ഗുവാഹാട്ടി എന്നി വിമാനത്താവളങ്ങളിലും പൊതു സ്വകാര്യ പങ്കാളിത്തം ( പി.പി.പി.) നടപ്പാക്കും.

സേവനത്തില്‍ കാര്യക്ഷമത, വൈദഗ്ദ്ധ്യം, പ്രൊഫഷണലിസം എന്നിവ കൊണ്ടുവരാന്‍ പി.പി.പി. സഹായകരമാവും എന്നാണ് കണക്കുകൂട്ടുന്നത്. ഡല്‍ഹി, മുംബൈ, കൊച്ചി, ബെംഗളൂറു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ ഇപ്പോള്‍ പി.പി.പി. മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നടത്തിപ്പിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആറെണ്ണംകൂടി പൊതു-സ്വകാര്യ മേഖലയില്‍ കൊണ്ടുവരുന്നതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. വിനോദസഞ്ചാരികളുടെ വരവും ആഭ്യന്തരമായുള്ള യാത്രയും കൊച്ചിയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിൽ വര്‍ധിച്ചിട്ടുണ്ട്. ആ അനുഭവമാണ് മറ്റിടങ്ങളിലും മാതൃകയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Manglore airport privatizing, news, transit-ad, , ദേശീയം, Manglore airport.