ബൈക്കുകൾ കൂട്ടിയിടിച്ചു 2 പേർ മരിച്ചു


മംഗളൂരു:   നവംബര്‍ 23.2018. 2 ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു  കുളൂരിൽ  വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു ബൈക്ക് പുഴയിൽ വീഴുകയായിരുന്നു. ആകാശ് ഭവനിലെ നിഖിൽ (21), ബൻഗ്ര കുളൂരിൽ താമസക്കാരനായ വിജേഷ് (22) എന്നിവരാണ് മരിച്ചത്. 

2 ബൈക്കുകളിലായി 4 പേർ യാത്ര ചെയ്യുകയായിരുന്നു. ബൈക്കുകളുടെ അമിതവേഗത കാരണം നിയന്ത്രണം നഷ്ടപ്പെട്ട് കൂട്ടിയിടിക്കുകയായിരുന്നു. നിഖിൽ, വിജേഷ് എന്നിവർ സഞ്ചരിച്ച ബൈക്ക് സംഭവത്തെ തുടർന്ന് പുഴയിൽ വീഴുകയും ഇരുവരും മുങ്ങി മരിക്കുകയുമായിരുന്നു. നദിയിലെ ജലനിരപ്പ് വളരെ ഉയർന്ന നിലയിലായിരുന്നതിനാലും മോട്ടോർ ബൈക്ക് പുഴയിൽ ആഴത്തിലെത്തിയതിനാലും രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. 

Mangaluru: Ghastly accident at Kulur claims lives of two youngsters, mangalore, news, ദേശീയം, Obituary.